ന്യൂഡൽഹി: കേന്ദ്ര ക്ഷാമബത്തയിൽ ഒരു ശതമാനം വർധന. നിലവിലെ നാലു ശതമാനം അഞ്ചു ശതമാനമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗമാണ് തീരുമാനിച്ചത്. 49.26 ലക്ഷം കേന്ദ്ര ജീവനക്കാർക്കും 61.17 ലക്ഷം െപൻഷൻകാർക്കും ജൂലൈ ഒന്നു മുതൽ ഇതിെൻറ പ്രയോജനം ലഭിക്കുമെന്ന് ഒൗദ്യോഗിക വാർത്തക്കുറിപ്പിൽ പറഞ്ഞു.
കേന്ദ്രസർക്കാർ ജീവനക്കാർക്ക് കിട്ടുന്നതിനുതുല്യമായി സ്വകാര്യ, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഗ്രാറ്റ്വിറ്റി ലഭിക്കാൻ പാകത്തിൽ പരിധി വർധിപ്പിക്കുന്നതിന് പാർലമെൻറിൽ നിയമഭേദഗതി കൊണ്ടുവരാനും തീരുമാനിച്ചു. സി.സി.എസ് പെൻഷൻ ചട്ടങ്ങൾക്കുകീഴിൽ വരാത്ത വിഭാഗത്തിൽ പെടുന്നവരാണ് ഇവർ.
പത്തോ അതിൽ കൂടുതലോ തൊഴിലാളികളുള്ള സ്ഥാപനങ്ങൾക്ക് ഗ്രാറ്റ്വിറ്റി വിതരണനിയമം ബാധകമാണ്. ഇപ്പോഴത്തെ പരമാവധി ഗ്രാറ്റ്വിറ്റി തുക 10 ലക്ഷം രൂപയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.