Posted On
date_range Updated On
date_range വിവാഹവീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് കുട്ടിയുൾപ്പെടെ നാലുപേർ മരിച്ചു
ഷഹ്ജഹാൻ: ഉത്തർപ്രദേശിലെ വിക്രംപുരിൽ വിവാഹവീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് നാലുപേർ മരിച്ചു. മൂന്ന് സ്ത്രീകളും ഒരു പെൺകുട്ടിയുമാണ് മരിച്ചത്. മൂന്നുപേർക്ക് ഗുരുതരമായി പൊള്ളലേറ്റു.
ഗ്യസ് സിലിണ്ടറിന്റെ ലീക്കാണ് പൊട്ടിത്തെറിക്ക് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. സിലിണ്ടറിന്റെ റെഗുലേറ്ററിനുള്ള ലീക്കാണ് പൊട്ടിത്തെറിക്കും തുടർന്ന് തീപിടിക്കുന്നതിനും ഇടയാക്കിയതെന്ന് ജലാലാബാദ് പൊലീസ് പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഗുരുതര പൊള്ളലേറ്റവരെ അടിയന്തര ചികിത്സക്ക് ശേഷം ഐ.സി.യുവിലേക്ക് മാറ്റിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.