അംപൻ ​ ഇന്ന്​ തീരംതൊടും​; ബംഗാളിലും ഒഡീഷയിലും ശക്തമായ കാറ്റുംമഴയും

കൊൽക്കത്ത: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട അതിതീവ്ര ചുഴലിക്കാറ്റ്​ അംപൻ ഇന്ന്​ ഉച്ചകഴിഞ്ഞ്​ ബംഗാൾ തീരം വഴി കര തൊടുന്നതിനു മുന്നോടിയായി പശ്​ചിമബംഗാളിലും ഒഡീഷയിലും ശക്തമായ കാറ്റും മഴയും. തുടർന്ന്​ ഇരുസംസ്​ഥാനങ്ങളിൽ നിന്നും ലക്ഷങ്ങളെ ഒഴിപ്പിച്ചു തുടങ്ങി. മണിക്കൂറിൽ 155-165 കി.മി ആണ്​ കാറ്റി​​​െൻറ വേഗത. ഇത്​ ചിലപ്പോൾ 185 കി.മി വരെയാകാമെന്ന്​ കേന്ദ്ര കാലാവസ്​ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി.

അതേസമയം, സൂപ്പർ സൈക്ലോൺ വിഭാഗത്തിലായിരുന്ന അംപൻ ഇപ്പോൾ അതിശക്​ത ചുഴലിക്കാറ്റായി ദുർബലമായതായും കാലാവസ്​ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കോവിഡിനൊപ്പം ചുഴലിക്കാറ്റു കൂടി എത്തുന്നതോടെ ബംഗാളിലും ഒഡിഷയിലും ദുരിതം ഇരട്ടിയായി. കനത്ത ജാഗ്രത നിർദേശമാണ്​ ജനങ്ങൾക്ക്​ നൽകിയിരിക്കുന്നത്​. 

ബാംഗാളിലെ ഈസ്​റ്റ്​ മിഡ്​നാപുർ, വടക്കും തെക്കും പർഗാനസ്​, ഹൗറ, ഹൂഗ്ലി എന്നിവിടങ്ങളിൽ കാറ്റ്​ നാശം വിതച്ചേക്കും. കാർഷികവിളകൾക്കും വീടുകൾക്കും കെട്ടിടങ്ങൾക്കും വൻതോതിൽ നാശനഷ്​ടമുണ്ടാകും. ബംഗാളിനൊപ്പം ഒഡീഷയിൽ കാറ്റ്​ നാശംവിതക്കുമെന്നാണ്​ റിപ്പോർട്ട്​. സിക്കിം, ആസാം, മേഘാലയ എന്നീ സംസ്​ഥാനങ്ങൾക്കും അംപൻ ഭീഷണിയാകും.

ഒഡീഷയിൽ ജഗത്​സിങ്​പുർ, ഭദ്രക്​, ബലസോർ, കേന്ദ്രപാറ എന്നീ ജില്ലകളിലാണ്​ കാറ്റ്​ നാശം വിതക്കുക. ഒഡീഷയിൽ ഇപ്പോൾ തന്നെ ശക്തമായ മഴയും കാറ്റുമാണ്​. ചുഴലിക്കാറ്റിനെ തുടർന്ന്​ ഇന്ത്യയിലെയും ബംഗ്ലാദേശിലെയും തീരപ്രദേശങ്ങളിൽ താമസിക്കുന്ന 42 ലക്ഷത്തോളം ആളുകളെ സുരക്ഷിത സ്​ഥലങ്ങളിലേക്ക്​ മാറ്റിയിട്ടുണ്ട്​.

ബംഗാളിലും ഒഡീഷയിലും ദേശീയ ദുരന്തനിവാരണ സേനയുടെ 36സംഘാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്​. 2019ൽ ബംഗാളിൽ നാശനഷ്​ടമുണ്ടാക്കിയ ബുൾബുൾ ചുഴലിക്കാറ്റിനെക്കാൾ ശക്​തമാണ്​ അംപൻ.
 

Tags:    
News Summary - Cyclone Amphan Bengal Shore -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.