ന്യൂഡൽഹി: റെയിൽവേ, പൊതുമേഖല ബാങ്കുകൾ എന്നിവക്കെതിരെയാണ് അഴിമതി സംബന്ധിച്ച പരാതികൾ ഏറ്റവുമധികം ലഭിക്കുന്നതെന്ന് കേന്ദ്ര വിജിലൻസ് കമീഷൻ(സി.വി.സി). 2017ൽ ലഭിച്ച പരാതികളുടെ എണ്ണം 2016ൽ ലഭിച്ചതിനേക്കാൾ 52 ശതമാനം കുറവാണെന്നും പാർലമെൻറിൽവെച്ച സി.വി.സിയുടെ 2017ലെ വാർഷിക റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷം 23,609 പരാതികളാണ് ലഭിച്ചത്.
2011 മുതൽ നോക്കിയാൽ ഏറ്റവും കുറവ് പരാതികൾ ലഭിച്ച വർഷമാണ് 2017. 2016ൽ ലഭിച്ചത് 49,847 പരാതികളായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 12089 പരാതികളാണ് റെയിൽവെ ജീവനക്കാർക്കെതിരെ ലഭിച്ചത്. ഇതിൽ 9575 എണ്ണം തീർപ്പാക്കി. പൊതുമേഖല ബാങ്കുകളിലെ ഉദ്യോഗസ്ഥർക്കെതിരെ ലഭിച്ചത് 8018 പരാതികളാണ്. സംസ്ഥാനങ്ങളിലെ വിവിധ ബോർഡുകൾക്കെതിരെ 8243 പരാതികൾ ലഭിച്ചിട്ടുണ്ടെന്നും സി.വി.സി പറഞ്ഞു.
ഭൂരിപക്ഷം പരാതികളിലെയും ആരാപണങ്ങൾക്ക് വ്യക്തതയില്ലാത്തതാണ്. വിവിധ സംസ്ഥാനങ്ങളിലെ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെയും കമീഷെൻറ പരിധിയിൽ വരാത്ത സ്ഥാപനങ്ങൾക്കെതിരെയും കത്തുകൾ ലഭിക്കുന്നുണ്ട്.
ഡൽഹി സർക്കാറിലെ ഉദ്യോഗസ്ഥർക്കെതിരെ അഴിമതിപ്പരാതികൾ കൂടിവരുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.