ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരിമരുന്ന് കേസിൽ വിദേശി അറസ്റ്റിൽ

മുംബൈ: ആര്യൻ ഖാൻ അടക്കമുള്ളവർ പ്രതികളായ ആഡംബര കപ്പലിലെ ലഹരിവിരുന്ന് കേസുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. മയക്കുമരുന്ന് വിതരണം ചെയ്യുന്ന പ്രധാന ഏജന്‍റായ വിദേശിയെയാണ് ബാന്ദ്രയിൽ നിന്ന് നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) അറസ്റ്റ് ചെയ്തത്. വാണിജ്യ അളവിലുള്ള മെഫെഡ്രോൺ (എം.ഡി) ഇയാളിൽ നിന്ന് കണ്ടെടുത്തതായി എൻ.സി.ബി അറിയിച്ചു.

ആഡംബര കപ്പലായ 'കോർഡേലിയ ഇംപ്രസ' കപ്പലിൽ നടന്ന മയക്കുമരുന്ന് പാർട്ടിയുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ മകൻ ആ​ര്യ​ൻ ഖാ​ൻ അ​ട​ക്കം 18 പേരാണ് ഇതുവരെ അ​റ​സ്​​റ്റി​ലാ​യ​ത്. കേസിൽ ഡ​ൽ​ഹി ഇ​വ​ന്‍റ്​ മാ​നേ​ജ്​​മെന്‍റ്​ ക​മ്പ​നി​ ജീവനക്കാരായ നാ​ലു​പേ​ർ അടക്കം ഏ​ഴു ​പേ​രെ കഴിഞ്ഞ ദിവസം പി​ടി​കൂടിയിരുന്നു.

ആര്യനെ കൂടാതെ സുഹൃത്ത് അ​ർ​ബാ​സ് മ​ർ​ച്ച​ന്‍റ്, മൂ​ൺ​മു​ൺ ധ​മേ​ച്ച, നൂ​പു​ർ സ​തീ​ജ, ഇ​ഷ്​​മീ​ത്​ ഛദ്ദ, ​മോ​ഹ​ക്​ ജ​യ്​​സ്വാ​ൾ, ഗോ​മി​ത്​ ചോ​പ്ര, വി​ക്രാ​ന്ത്​ ചൊ​ക്ക​ർ അടക്കമുള്ളവരാണ്​ അ​റ​സ്​​റ്റി​ലാ​യ​ത്. അ​ർ​ബാ​സ്, മൂ​ൺ​മു​ൺ ധ​മേ​ച്ച എ​ന്നി​വ​രി​ൽ നി​ന്ന്​ അ​ഞ്ചും ആ​റും ഗ്രാം ​വീ​തം ച​ര​സ്​ പി​ടി​ച്ച​താ​യാ​ണ്​ എ​ൻ.​സി.​ബി പറയുന്ന​ത്.

​മ​ല​യാ​ളി​യാ​യ ശ്രേ​യ​സ്​ നാ​യ​ർ (23) കൂ​ടാ​തെ അ​ബ്​​ദു​ൽ ഖ​ദീ​ർ ശൈ​ഖ് (30), മ​നീ​ഷ്​ രാ​ജ്​​ഗ​രി​യ (26), അ​വി​ൻ സാ​ഹു (30) എ​ന്നി​വ​രെ​ മെ​ട്രോ​പൊ​ളി​റ്റ​ൻ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി ഈ ​മാ​സം 11 വ​രെ ക​സ്​​റ്റ​ഡി​യി​ൽ വി​ട്ടു. ​ആ​ര്യ​ൻ ഖാ​നെ​യും (23) മ​റ്റു​ള്ള​വ​രേ​യും തി​ങ്ക​ളാ​ഴ്​​ച മുതൽ ക​സ്​​റ്റ​ഡി​യി​ലാണ്.

Tags:    
News Summary - Cruise ship raid case: One foreign national arrested from Bandra area

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.