ലഹരി പാർട്ടിയുമായി ബന്ധമില്ലെന്ന്​ ക്രൂയിസ്​ ഷിപ്പ്​ സി.ഇ.ഒ; അറസ്റ്റിലായവരിൽ പ്രമുഖ വ്യവസായിയുടെ മകളും

മുംബൈ: ലഹരി പാർട്ടിയുമായി ബന്ധമില്ലെന്ന് ആഡംബര കപ്പലായ​ കൊർഡെലിയ സി.ഇ.ഒ ജുർഗെൻ ബായ്​ലോം. ചില യാത്രക്കാരുടെ ബാഗേജിൽ നിന്നാണ്​ ലഹരിവസ്​തുക്കൾ കണ്ടെത്തിയത്​. ഇവരെ ഉടൻ തന്നെ കപ്പലിൽ നിന്ന്​ ഇറക്കി വിടുകയും ചെയ്​തിരുന്നു. ഇതുമൂലം കപ്പൽ വൈകിയതിൽ ക്ഷമ ചോദിക്കുകയാണെന്നും കമ്പനി സി.ഇ.ഒ പറഞ്ഞു. അതേസമയം, പാർട്ടി നടത്തിയവർ​ ഇന്ന്​ 11 മണിക്ക്​ ഹാജരാവാൻ എൻ.സി.ബി ആവശ്യപ്പെട്ടിട്ടുണ്ട്​.

അതേസമയം, കേസുമായി ബന്ധപ്പെട്ട്​ എൻ.സി.ബി പ്രസ്​താവന പുറത്തിറക്കി. മുംബൈയിൽ നിന്നും ഗോവയിലേക്ക്​ യാത്രതിരിച്ച കൊർഡെലിയ കപ്പലിൽ നടത്തിയ റെയ്​ഡിൽ രണ്ട്​ സ്​ത്രീകളുൾപ്പടെ എട്ട്​ പേർ അറസ്റ്റിലായി. എം.ഡി.എം.എ, എകാസ്​റ്റേ, കൊക്കൈയ്​ൻ, മെഡാഫെഡ്രോ, ചരസ്​ എന്നിവ പിടിച്ചെടുത്തിട്ടുണ്ടെന്ന്​ അധികൃതർ അറിയിച്ചു.

ക്രൂയിസ്​ കപ്പലിൽ നിന്ന്​ പിടിയിലാവരിൽ ഡൽഹിയിൽ നിന്നുള്ള വ്യവസായിയുടെ മകളും ഉൾപ്പെടുന്നതായി വിവരമുണ്ട്​. ​കപ്പലിൽ നിന്നും എൻ.സി.ബി കസ്റ്റഡിയിലെടുത്ത ഷാരൂഖ്​ ഖാന്‍റെ മകൻ ആര്യൻ ഖാനെ എൻ.സി.ബി ചോദ്യം ചെയ്യുകയാണ്​. ആര്യൻ ഖാന്‍റെ ഫോൺ എൻ.സി.ബി പരിശോധിക്കുകയാണ്​.

Tags:    
News Summary - Cruise ship CEO says he has nothing to do with drunken party; Among those arrested was the daughter of a prominent businessman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.