കുഞ്ഞിനെ മർദിക്കുന്നതിന്‍റെ സി.സി.ടി.വി ദൃശ്യം
സൂറത്: ഗുജറാത്തിലെ സൂറതിൽ എട്ട് മാസം പ്രായമായ കുഞ്ഞിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പരിചാരക പിടിയിൽ. വീടിനുള്ളിൽ സ്ഥാപിച്ച സി.സി.ടി.വിയിൽ നിന്ന് ലഭിച്ച ദൃശ്യങ്ങലുടെ അടിസ്ഥാനത്തിലാണ് നടപടി. കോമൽ ചന്ദ്രലേഖർ എന്ന യുവതിയാണ് പിടിയിലായത്. ആന്തരിക രക്ത സ്രാവത്തെ തുടർന്ന് കുട്ടിയെ സ്വകാര്യ ആശുപത്രിയിലെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു.
സൂറതിലെ രൺദേർ പലൻപൂർ പാട്ടിയിലാണ് കുടുംബം താമസിക്കുന്നത്. മാതാപിതാക്കൾ ജോലിക്കാരായതിനാലാണ് കുട്ടികളെ നോക്കാൻ പരിചാരകയെ ഏർപ്പാടാക്കിയത്. മൂന്ന് മാസം മുമ്പാണ് കോമൽ ചന്ദ്രലേഖറിനെ ജോലിക്ക് നിയമിക്കുന്നത്.
മാതാപിതാക്കളുടെ അഭാവത്തിൽ കുട്ടികൾ കരയുന്നത് ശ്രദ്ധിൽപെട്ട അയൽവാസികൾ നൽകിയ വിവരത്തെതുടർന്നാണ് കുടുംബം വീട്ടിനുള്ളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിച്ചത്. ഇതോടെയാണ് കുഞ്ഞിനോടുള്ള കൊടുംക്രൂരത വെളിച്ചത്തെത്തുന്നത്.
കുഞ്ഞിനെ സ്ത്രീ തുടർച്ചയായി മർദിക്കുന്നതും തല കട്ടിലിൽ ഇടിപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. കുട്ടിയുടെ മുടി വലിക്കുകയും അടിക്കുകയും ചെയ്യുന്നതിന്‍റെയും ദൃശ്യങ്ങളുണ്ട്, ഇതിന്‍റെ അടിസ്ഥാനത്തിൽ പിതാവ് മിതേഷ് പട്ടേൽ കൊലപാതക ശ്രമത്തിന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.