ഒഡിഷയിൽ നക്സൽ വിരുദ്ധ ഓപ്പറേഷനിടെ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് സി.ആർ.പി.എഫ് ഉദ്യോഗസ്ഥന് വീരമൃത്യു

ഭുവനേശ്വർ: ഒഡിഷയിലെ സുന്ദർഗഢിൽ നക്സലുകളെ തുരത്തുന്നതിനുള്ള ഓപ്പറേഷനിടെ സ്ഫോടക വസ്തുവായ ഐ.ഇ.ഡി പൊട്ടിത്തെറിച്ച് സി.ആർ.പി.എഫ് ഉദ്യോഗസ്ഥന് വീരമൃത്യു. 134ാമത് സി.ആർ.പി.എഫ് ബറ്റാലിയനിലെ സത്യബൻ കുമാർ സിങിനാണ്(34) ജീവൻ നഷ്ടപ്പെട്ടത്. ഉത്തർപ്രദേശിലെ കുശിനഗർ സ്വദേശിയാണ്.

പൊട്ടിത്തെറിയിൽ ഇടതു കാലിന് പരിക്കേറ്റ ഉദ്യോഗസ്ഥനെ റൂർക്കേലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർ ആണ് ഇദ്ദേഹം. സി.ആർ.പി.എഫും ഒഡിഷ പൊലീസിന്‍റെ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പും നക്സലുകൾക്കായി നടത്തിയ ഓപ്പറേഷനിടെ രാവിലെ 6 മണിക്ക് റൂർക്കേലയിലെ കെ ബാലങ്ക് ഗ്രാമത്തിലാണ് പൊട്ടിത്തെറി ഉണ്ടായത്.

Tags:    
News Summary - CRPF official lost life in blast during anti naxal operation in odisha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.