Posted On
date_range Updated On
date_range സി.ആർ.പി.എഫ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി, ആത്മഹത്യ എന്ന് സംശയം
ന്യുഡൽഹി: ജമ്മു കശ്മീരിലെ പുൽവാമയിൽ സി.ആർ.പി.എഫ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. പുലർച്ചെ 2 മണിയോടെ വെടിവെപ്പ് നടന്നതായും ആത്മഹത്യ ആണെന്ന സംശയമുള്ളതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.അജയ് കുമാർ എന്ന ഉദ്യോഗസ്ഥനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നു.
സൗത്ത് കശ്മീരിലെ അവന്തിപുരയിലാണ് സംഭവം. മെഡിക്കോ ലീഗൽ നടപടികൾ പൂർത്തിയായി. പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.