ജാജ്പൂര്‍(ഒഡിഷ): നദിയിൽ കുളിക്കാനിറങ്ങിയ യുവതിയെ മുതല കടിച്ചുവലിച്ചു കൊണ്ടുപോയി. ഒഡിഷയിലെ ജാജ്പൂര്‍ ജില്ലയിലാണ് സംഭവം. ഖരസ്‌ത്രോത നദിയിൽ കുളിക്കാനിറങ്ങിയ 55 കാരിയെയാണ് മുതല ആക്രമിച്ചത്. യുവതിയെ തിരിച്ചറിഞ്ഞതായി പൊലീസ് വ്യക്തമാക്കി. സൗദാമിനി വഹാലയെയാണ് മുതല കടിച്ച് കൊണ്ടുപോയത്.
മുതല പുഴയിലേക്ക് കൊണ്ടുപോകുന്നതിന്‍റെ ദ‍്യശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം പ്രചരിച്ചിട്ടുണ്ട്. ആളുകൾ പാലത്തിന് മുകളിൽനിന്ന് ബഹളം വെച്ച് മുതലയെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നത് വിഡിയോ ദൃശ്യങ്ങളിൽ കാണാം.
തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെ ഖരസ്‌ത്രോത നദിയിൽ കുളിക്കുന്നതിനും വസ്ത്രം അലക്കുന്നതിനുമായാണ് സൗദാമണി കുളത്തിലിറങ്ങിയത്. പെട്ടന്ന് മുതല പ്രത്യഷപ്പെടുകയും നദിയിലേക്ക് യുവതിയെ കൊണ്ടുപോവുകയും ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
നദീതീരത്തുണ്ടായിരുന്ന ഗ്രാമവാസികൾ യുവതിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് ഗ്രാമവാസികൾ പറഞ്ഞു. സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടൻ അഗ്നിശമന സേനാംഗങ്ങളും പൊലീസും സ്ഥലത്തെത്തി നദിയിൽ തിരച്ചിൽ ആരംഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.