പടക്ക ഫാക്ടറിയിലെ പൊട്ടിത്തെറി: ഉടമകൾ അറസ്റ്റിൽ

ഭോപ്പാൽ: മധ്യപ്രദേശിലെ ഹർദ പട്ടണത്തിലെ പടക്കനിർമാണശാലയിൽ സ്‌ഫോടനത്തിലും തീപിടിത്തത്തിലും 11 പേർ കൊല്ലപ്പെടുകയും 179 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് ഉടമകളെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകുന്നേരം എഫ്.ഐ.ആർ ഫയൽ ചെയ്യുകയും മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുകയും ചെയ്തതായി പെവലീസ് അറിയിച്ചു. ഫാക്ടറി ഉടമകളായ രാജേഷ് അഗർവാൾ, സോമേഷ് അഗർവാൾ എന്നിവരെ ചൊവ്വാഴ്ച വൈകുന്നേരം രാജ്ഗഡ് ജില്ലയിലെ സാരംഗ്പൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഫാക്ടറിയുടെ മാനേജരായ റഫീഖ് ഖാൻ എന്ന ഒരാളെ കൂടി കസ്റ്റഡിയിലെടുത്തതായി ഹർദ പോലീസ് സൂപ്രണ്ട് സഞ്ജീവ് കാഞ്ചൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

തലസ്ഥാനമായ ഭോപ്പാലിൽ നിന്ന് ഏകദേശം 150 കിലോമീറ്റർ അകലെയുള്ള ഹർദ ടൗണിന്റെ പ്രാന്തപ്രദേശത്തുള്ള മഗർധ റോഡിലെ ബൈരാഗർ പ്രവിശ്യയിൽ ചൊവ്വാഴ്ച രാവിലെയായിരുന്നു സ്ഫോടനം നടന്നത്.

പൊട്ടിത്തെറിയുടെ കാരണം ഇതുവരെ അറിവായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. രക്ഷപ്പെടുത്തിയ 174 പേരിൽ 34 പേരെ ഭോപ്പാലിലേക്കും ഹോഷംഗബാദിലേക്കും റഫർ ചെയ്തതായും 140 പേർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണെന്നും നർമ്മദാപുരം കമ്മീഷണർ പവൻ ശർമ്മ ചൊവ്വാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. തീ അണച്ചതായും സൈറ്റിൽ നിന്ന് അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയാണെന്നും അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

b

Tags:    
News Summary - Cracker Factory Explosion: Owners Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.