ലോക്‌സഭ തെരഞ്ഞെടുപ്പിൽ തെലങ്കാനയിൽ കോൺഗ്രസിന് പിന്തുണയുമായി സി.പി.എം

ഹൈദരാബാദ്: ഫാസിസ്റ്റ് ശക്തികളുടെ വരവ് തടയുക എന്ന ലക്ഷ്യത്തോടെ പൊതുതെരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയും സി.പി.എം സംസ്ഥാന സെക്രട്ടറി തമ്മിനേനി വീരഭദ്രവും പ്രഖ്യാപിച്ചു. രേവന്ത് റെഡ്ഡി ഹൈദരാബാദിൽ സി.പി.എം സംസ്ഥാന നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി.

സംസ്ഥാനത്തുടനീളം സി.പി.എമ്മിന്‍റെ പിന്തുണ തേടിയതായി രേവന്ത് റെഡ്ഡി പറഞ്ഞു. ചില രാഷ്ട്രീയ നിർദേശങ്ങൾ സി.പി.എം നേതാക്കൾക്ക് മുന്നിൽ വെച്ചിട്ടുണ്ടെന്നും ഒന്നുരണ്ടു വിഷയങ്ങൾ ഒഴികെ ബാക്കി കോൺഗ്രസ് ഹൈക്കമാൻഡുമായി ചർച്ച നടത്തി പരിഹരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയെപ്പോലുള്ള ഫാസിസ്റ്റ്, വർഗീയ ശക്തികളെ അധികാരത്തിലെത്തുന്നത് തടയുന്ന കാര്യത്തിൽ ഇരു പാർട്ടികളും ഒരേ നിലപാടിലാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ചില പ്രാദേശിക വിഷയങ്ങളിൽ ഇരുപാർട്ടികൾക്കും ഭിന്നാഭിപ്രായങ്ങളുണ്ടെന്നും അത് ചർച്ചകളിലൂടെ പരിഹരിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    
News Summary - CPM to support Congress in Lok Sabha polls in Telangana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.