ന്യൂഡൽഹി: ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താനുള്ള കേന്ദ്രസർക്കാർനീക്കം സാധ്യമല്ലെന്ന് സി.പി.എം. എം.പിമാർ ശമ്പളം സ്വയം തീരുമാനിക്കുന്നത് രാഷ്ട്രീയ ധാർമികതയല്ലെന്നും ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വാർത്തസമ്മേളനത്തിൽ പറഞ്ഞു. നിലവിലുള്ള ഭരണഘടനവ്യവസ്ഥയിൽ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുകയെന്നത് സാധ്യമല്ല.
1952 ലും 1957 ലും തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടന്നിരുന്നു. ഇത് മാറാൻ കാരണം, ലോകത്ത് ആദ്യമായി തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ കമ്യൂണിസ്റ്റ് സർക്കാറിനെ 356ാം വകുപ്പ് ഉപയോഗിച്ച് കേരളത്തിൽ 1959 ൽ പിരിച്ചുവിട്ടതാണ്. ഇൗ വകുപ്പ് ഭരണഘടനയിൽ നിലനിൽക്കുന്നിടത്തോളം കാലം ഒരുമിച്ചുള്ള തെരഞ്ഞെടുപ്പ് സാധ്യമല്ല. ഒന്നുകിൽ ഇൗ വകുപ്പ് നീക്കം ചെയ്യെട്ട. മാത്രമല്ല, മുന്നണിസംവിധാനത്തിൽ അധികാരത്തിൽ വരുന്ന ഒരു സർക്കാറിൽനിന്ന് ഒരു കക്ഷി പിന്മാറി, സർക്കാറിന് ഭൂരിപക്ഷം നഷ്ടമായാൽ തെരഞ്ഞെടുപ്പിനെ നേരിടണം.
എന്നാൽ, ഒരിക്കൽ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഒരുമിച്ച് അഞ്ച് വർഷം കഴിഞ്ഞേ തെരഞ്ഞെടുപ്പ് നടക്കൂവെന്ന് വന്നാൽ ഭരിക്കാൻ അധികാരമില്ലാത്ത ഒരു സർക്കാറിനെ ഇത്തരം സാഹചര്യത്തിൽ അധികാരത്തിൽ തുടരാൻ അനുവദിക്കേണ്ടിവരും. കഴിഞ്ഞ ദിവസം ചേർന്ന പ്രതിപക്ഷപാർട്ടികളുടെ യോഗത്തിൽ വിഷയം ചർച്ച ചെയ്െതന്നും യെച്ചൂരി പറഞ്ഞു. പ്രസിഡൻറ് വ്യവസ്ഥയിലേക്ക് ഇന്ത്യ മാറാൻ പാടില്ല.
നിശ്ചിത സൂചികയുടെ അടിസ്ഥാനത്തിൽ എം.പിമാരുടെ ശമ്പളം നിർണയിക്കണമെന്ന നിർേദശമാണ് താൻ പാർലമെൻറ് അംഗമായിരുന്നപ്പോൾ നൽകിയത്. ഇതിനെ ആരും എതിർത്തിട്ടില്ല. ഏറ്റവും ഉയർന്ന ബ്യൂറോക്രാറ്റായ കാബിനറ്റ് സെക്രട്ടറിയുടെ ശമ്പളത്തിൽ നിന്ന് ഒരു രൂപ കൂട്ടി എം.പിമാരുടെ ശമ്പളം നിശ്ചയിക്കണമെന്നായിരുന്നു നിർേദശം. ടി.എയും ഡി.എയും സർക്കാർ ജീവനക്കാരുടെ പേ കമീഷൻ മാതൃകയിൽ നിശ്ചയിക്കാവുന്നതാണ്.
ബംഗാൾ ഉപതെരഞ്ഞെടുപ്പിൽ സി.പി.എം മൂന്നാം സ്ഥാനത്ത് എത്തിയത് സംബന്ധിച്ച് ചോദിച്ചപ്പോൾ അവിടെ തൃണമൂൽ കോൺഗ്രസിെൻറ ന്യൂനപക്ഷ വർഗീയതയും അതിെൻറ ഗുണം ലഭിക്കുന്ന ഹിന്ദുത്വവർഗീയതയും തമ്മിലുള്ള മത്സരമാണ് നടക്കുന്നതെന്നായിരുന്നു മറുപടി. ജനകീയ പ്രക്ഷോഭങ്ങളിലൂടെ മാത്രമേ ഇതിനെ മറികടക്കാൻ കഴിയൂ. സി.പി.എം അതാണ് ചെയ്യുന്നത്. സി.പി.എം വോട്ടുകൾ എതിരാളികൾക്ക് ലഭിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് വർഗീയധ്രുവീകരണമെന്നത് വികാരപരമായ പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എൻ.ഡി.എ വിട്ട് പുറത്ത് വന്നാൽ അനുകൂലനിലപാട് സ്വീകരിക്കില്ലെന്നും യെച്ചൂരി സൂചന നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.