സുകോമൾ സെൻ അന്തരിച്ചു

കൊ​ൽ​ക്ക​ത്ത: സി.​പി.​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വും കേ​ന്ദ്ര ക​ൺ​ട്രോ​ൾ ക​മീ​ഷ​ൻ ചെ​യ​ർ​മാ​നു​മാ​യ സു​കോ​മ​ൾ സെ​ൻ (83) അ​ന്ത​രി​ച്ചു. ദീ​ർ​ഘ​കാ​ല​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച രാ​വി​ലെ 9.30ന്​ ​കൊ​ല്‍ക്ക​ത്ത​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. മൃ​ത​ദേ​ഹം വ്യാ​ഴാ​ഴ്​​ച എ​ൻ.​ആ​ർ.​എ​സ്​ മെ​ഡി​ക്ക​ൽ കോ​ള​ജി​ന്​ കൈ​മാ​റും.

1982 -94 കാ​ല​ത്ത്​ രാ​ജ്യ​സ​ഭാം​ഗ​മാ​യി​രു​ന്ന സെ​ൻ ട്രേ​ഡ് യൂ​നി​യ​നു​ക​ളു​ടെ ലോ​ക ഫെ​ഡ​റേ​ഷ​നു​മാ​യി ബ​ന്ധ​മു​ള്ള ഇ​ൻ​റ​ര്‍നാ​ഷ​ന​ല്‍ ഓ​ഫ് പ​ബ്ലി​ക് ആ​ന്‍ഡ് അ​ലൈ​ഡ് എം​േ​പ്ലാ​യീ​സി​​െൻറ ജ​ന​റ​ല്‍  സെ​ക്ര​ട്ട​റി​യും സം​സ്ഥാ​ന ഗ​വ​ണ്‍മ​െൻറ്​ ജീ​വ​ന​ക്കാ​രു​ടെ അ​ഖി​ലേ​ന്ത്യ സം​ഘ​ട​ന​യു​ടെ  സീ​നി​യ​ര്‍ വൈ​സ് ചെ​യ​ര്‍മാ​നും സി.​െ​എ.​ടി.​യു ദേ​ശീ​യ വൈ​സ്​ പ്ര​സി​ഡ​ൻ​റു​മാ​യി​രു​ന്നു. സു​കു​മാ​ര്‍ സെ​ന്നി​​െൻറ​യും റോ​മാ സെ​ന്നി​​െൻറ​യും മ​ക​നാ​യി പ​ശ്ചി​മ ബം​ഗാ​ളി​ലാ​യി​രു​ന്നു ജ​ന​നം. 

Tags:    
News Summary - CPM Leader Sukomal Sen dead -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.