Posted On
date_range Updated On
date_range പ്രകാശ് കാരാട്ട് സി.പി.എം പി.ബിയുടേയും കേന്ദ്രകമ്മിറ്റിയുടേയും കോര്‍ഡിനേറ്റര്‍
ന്യൂഡല്‍ഹി: സി.പി.എം പൊളിറ്റ് ബ്യൂറോയുടേയും കേന്ദ്രകമ്മിറ്റിയുടേയും കോര്‍ഡിനേറ്റര്‍ ആയി പ്രകാശ് കാരാട്ടിന് ചുമതല. 2025 ഏപ്രില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് വരെയാണ് താല്‍ക്കാലിക ചുമതല നല്‍കിയത്. ഡൽഹിയിൽ ചേരുന്ന കേന്ദ്രകമ്മിറ്റി യോഗത്തിന്‍റെതാണ് തീരുമാനം.
സി.പി.എം ജനറല്‍ സെക്രട്ടറിയായിരിക്കെ അന്തരിച്ച സീതാറാം യെച്ചൂരിക്ക് പകരമാണ് പ്രകാശ് കാരാട്ടിന് ചുമതല നല്‍കിയത്.
കേന്ദ്രകമ്മിറ്റി യോഗം പുരോഗമിക്കുകയാണ്. ഏപ്രിലില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് സംബന്ധിച്ച ചര്‍ച്ചകൾ കേന്ദ്ര കമ്മിറ്റിയില്‍ നടക്കും. ജമ്മു കശ്മീര്‍, ഹരിയാന തെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള പൊതു രാഷ്ട്രീയ സാഹചര്യങ്ങളും യോഗത്തില്‍ ചര്‍ച്ച ആകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.