ത്രിപുരയിൽ സി.പി.എം- കോൺഗ്രസ് ധാരണ

ന്യൂഡൽഹി: ത്രിപുര നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ ഭരണത്തിൽനിന്ന് താഴെയിറക്കാൻ കോൺഗ്രസ്, ത്രിപ്ര മോത്ത പാർട്ടികളുമായി ധാരണയുണ്ടാക്കാൻ സി.പി.എം തീരുമാനിച്ചു.ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് എന്നിവരുടെ സാന്നിധ്യത്തിൽ അഗർത്തലയിൽ നടന്ന രണ്ടു ദിവസത്തെ സി.പി.എം സംസ്ഥാന നിർവാഹകസമിതി യോഗത്തിലാണ് പൊതുശത്രുവായ ബി.ജെ.പിയെ തോൽപിക്കാൻ കോൺഗ്രസുമായി നീക്കുപോക്കിലെത്താൻ അന്തിമ തീരുമാനമെടുത്തത്.

ത്രിപുരയില്‍ ബി.ജെ.പിയെ തോൽപിക്കാന്‍ മതേതരപാര്‍ട്ടികളുടെ സഹകരണവും കൂട്ടായ്മയും ആവശ്യമാണെന്നും ഇതിനായി എല്ലാ അടവുനയവും സ്വീകരിക്കുമെന്നും യോഗത്തിനുശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ സീതാറാം യെച്ചൂരി പറഞ്ഞു. ഇതിനുവേണ്ട നടപടികൾ സി.പി.എം സംസ്ഥാന നേതൃത്വം കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസുമായുള്ള ബന്ധത്തിന് പശ്ചിമബംഗാൾ സംസ്ഥാന കമ്മിറ്റിയെ കേന്ദ്രനേതൃത്വം വിമർശിച്ചത് ചൂണ്ടിക്കാട്ടിയപ്പോൾ, ധാരണ വിട്ട് മുന്നണിയായി ബംഗാളിൽ പ്രവർത്തിച്ചുവെന്നും ഇത് സഖ്യം രൂപവത്കരിച്ചതിന് തുല്യമായതിനാലാണ് വിമർശിച്ചതെന്നുമായിരുന്നു യെച്ചൂരിയുടെ മറുപടി. വർഗീയധ്രുവീകരണം തന്നെയാണ് 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലും ബി.ജെ.പിയുടെ തന്ത്രമെന്ന് മോഹൻ ഭാഗവതിന്‍റെ പരാമർശങ്ങൾ വ്യക്തമാക്കുന്നു.

പ്രധാനമന്ത്രി വിദേശത്തുപോയി ഇന്ത്യയെ ജനാധിപത്യത്തിന്‍റെ മാതാവായി വിശേഷിപ്പിക്കുന്നു. അദ്ദേഹം വിദേശത്ത് പോകുമ്പോൾ ഗാന്ധിജിയുടെ ഭാഷയിലും ഇന്ത്യയിൽ ഗോദ്സെയുടെ ഭാഷയിലും സംസാരിക്കുന്നു. ത്രിപുരയിലെ എല്ലാവിഭാഗം ജനങ്ങളുടെയും ഉന്നമനമാണ് സി.പി.എം ലക്ഷ്യമിടുന്നതെന്നും യെച്ചൂരി പറഞ്ഞു.

ത്രിപുര കോൺഗ്രസിന്‍റെ ചുമതലയുള്ള അജോയ് കുമാറുമായി സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഞായറാഴ്ച ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സംസ്ഥാന നിർവാഹക സമിതി യോഗം നടന്നത്. ഗോത്രമേഖലയില്‍ സ്വാധീനമുള്ള ത്രിപ്ര മോത്ത പാർട്ടി കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. 

60 മ​ണ്ഡ​ല​ങ്ങ​ളു​ള്ള ത്രിപുരയിൽ 2018ൽ ​ബി.​ജെ.​പി​യു​മാ​യി സി.​പി.​എ​മ്മി​ന്​ 20 സീ​റ്റി​ന്‍റെ വ്യ​ത്യാ​സം ഉ​ണ്ടെ​ങ്കി​ലും വോ​ട്ടു​വി​ഹി​ത​ത്തി​ൽ ഒ​രു ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വ്​ മാ​ത്ര​മാ​ണു​ണ്ടാ​യി​ട്ടു​ള്ള​ത്. കോ​ൺ​ഗ്ര​സും ത്രി​പ്ര മോ​ത്ത​യു​മാ​യി സ​ഹ​ക​രി​ച്ചാ​ൽ ഭ​ര​ണം തി​രി​ച്ചു​പി​ടി​ക്കാ​മെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ്​ സി.​പി.​എം. ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​വും നേ​താ​ക്ക​ളു​ടെ കൊ​ഴി​ഞ്ഞു​പോ​ക്കും ത്രി​പു​ര​യി​ൽ ബി.​ജെ.​പി​ക്ക്​ ത​ല​വേ​ദ​ന സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - CPM-Congress agreement in Tripura

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.