ആർ. നല്ലകണ്ണ്

മുതിർന്ന സി.പി.ഐ നേതാവ് ആർ. നല്ലകണ്ണ് അന്തരിച്ചു

ചെന്നൈ: മുതിർന്ന സി.പി.ഐ നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ ആർ. നല്ലകണ്ണ് അന്തരിച്ചു. ചെന്നൈയിലെ രാജീവ് ഗാന്ധി ഗവൺമെന്റ് ജനറൽ ഹോസ്പിറ്റലിൽചികിത്സയിലിരിക്കെ ബുധനാഴ്ച ഉച്ചയ്ക്ക് 1.55ഓടെയായിരുന്നു അന്ത്യം. 101 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഫെബ്രുവരി ഒന്നിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. അവയവങ്ങളുടെ പ്രവർത്തനം നിലച്ചതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

1925 ഡിസംബർ 26ന് തൂത്തുക്കുടി ജില്ലയിലെ ശ്രീവൈകുണ്ഠത്താണ് നല്ലകണ്ണ് ജനിച്ചത്.15-ാം വയസ്സിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ അംഗമായി. 80 വർഷത്തിലേറെ നീണ്ട സജീവ രാഷ്ട്രീയ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. 13 വർഷത്തോളം (1992-2005) സി.പി.ഐ തമിഴ്‌നാട് സംസ്ഥാന സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. പാർട്ടി ദേശീയ എക്‌സിക്യുട്ടീവ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിനും ജനകീയ പ്രക്ഷോഭങ്ങളിൽ ഏർപ്പെട്ടതിനും പലതവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. നെല്ലൈ ഗൂഢാലോചനക്കേസിൽ ശിക്ഷിക്കപ്പെട്ട അദ്ദേഹം വർഷങ്ങളോളം ജയിലിലായിരുന്നു.

ഇന്ത്യൻ രാഷ്ട്രീയത്തിലെ ധാർമികതയുടെ പ്രതീകമായാണ് നല്ലകണ്ണ് അറിയപ്പെടുന്നത്. തമിഴ്‌നാട് സർക്കാർ നൽകിയ അവാർഡ് തുകയായ ഒരു ലക്ഷം രൂപ പാർട്ടിക്ക് നൽകുകയും, തനിക്ക് ലഭിച്ച വീട് സർക്കാരിന് തിരികെ നൽകുകയും ചെയ്ത ചരിത്രം അദ്ദേഹത്തിനുണ്ട്. സാധാരണക്കാർക്കിടയിൽ ജീവിച്ച അദ്ദേഹം അവസാനകാലം വരെ വാടകവീട്ടിലായിരുന്നു താമസം. നദീജല തർക്കങ്ങൾ, മണൽ മാഫിയക്കെതിരായ പോരാട്ടം, പരിസ്ഥിതി സംരക്ഷണം എന്നിവയിൽ അദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു. താമിരഭരണി നദിയിലെ മണൽക്കൊള്ളക്കെതിരെ നടത്തിയ നിയമപോരാട്ടങ്ങൾ ശ്രദ്ധേയമാണ്.

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. ലളിതമായ ജീവിതശൈലി കൊണ്ടും വിട്ടുവീഴ്ചയില്ലാത്ത ആദർശങ്ങൾ കൊണ്ടും തമിഴ് രാഷ്ട്രീയത്തിൽ എക്കാലവും ആദരിക്കപ്പെട്ട വ്യക്തിത്വമായിരുന്നു ‘അയ്യാ’ എന്ന് അനുയായികൾ വിളിക്കുന്ന ആർ. നല്ലകണ്ണ്.

തമിഴ് രാഷ്ട്രീയത്തിലെ പോരാളി

െച​ന്നൈ: മു​തി​ർ​ന്ന സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​യും സി.​പി.​ഐ നേ​താ​വു​മാ​യ ആ​ർ. ന​ല്ല​ക​ണ്ണ് ത​മി​ഴ​ക​ത്തി​ലെ അ​വ​കാ​ശ​പോ​രാ​ട്ട​ങ്ങ​ൾ​ക്കു​വേ​ണ്ടി ജീ​വി​ത​മു​ഴി​ഞ്ഞു​വെ​ച്ച പോ​രാ​ളി​യാ​യി​രു​ന്നു. സാ​മൂ​ഹി​ക​മാ​യി ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന പി​ന്നാ​ക്ക സ​മൂ​ഹ​ങ്ങ​ളു​ടെ തു​ല്യ അ​വ​സ​ര​ങ്ങ​ൾ​ക്കാ​യി നി​ല​കൊ​ണ്ടു. സ​മൂ​ഹ​ത്തോ​ട് പ്ര​തി​ബ​ദ്ധ​ത​യോ​ടെ​യും നി​സ്വാ​ർ​ഥ​മാ​യും പ്ര​വ​ർ​ത്തി​ച്ച ന​ല്ല​ക​ണ്ണ് രാ​ഷ്ട്രീ​യ ത​ല​ങ്ങ​ൾ​ക്ക​പ്പു​റം ആ​ദ​രി​ക്ക​പ്പെ​ടു​ന്ന വ്യ​ക്തി​ത്വ​മാ​ണ്.

ത​മി​ഴ്‌​നാ​ട്ടി​ലെ തൂ​ത്തു​ക്കു​ടി ജി​ല്ല​യി​ലെ ശ്രീ​വൈ​കു​ണ്ഠ​ത്തി​ൽ 1925 ഡി​സം​ബ​ർ 26ന് ​ജ​നി​ച്ച ന​ല്ല​ക​ണ്ണ് രാ​മ​സാ​മി​യു​ടെ​യും ക​രു​പാ​യി​യു​ടെ​യും പ​ത്തു മ​ക്ക​ളി​ൽ മൂ​ന്നാ​മ​നാ​യി​രു​ന്നു. സ​മ്പ​ന്ന കു​ടും​ബ​മാ​യി​രു​ന്നു ഇ​വ​രു​ടേ​ത്. മ​ഹാ​ത്മാ ഗാ​ന്ധി ന​യി​ച്ച സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ൽ​നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ട് പി​താ​വി​ന്റെ എ​തി​ർ​പ്പ് വ​ക​വെ​ക്കാ​തെ സ്കൂ​ൾ കാ​ല​ഘ​ട്ട​ത്തി​ൽ​ത​ന്നെ കോ​ൺ​ഗ്ര​സ് സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത് തു​ട​ങ്ങി. 1943ൽ ​തി​രു​ന​ൽ​വേ​ലി​യി​ലു​ള്ള മ​ധു​ര​യി​ലെ ദി ​ഹി​ന്ദു കോ​ള​ജി​ൽ പ​ഠി​ക്കു​മ്പോ​ൾ 17ാം വ​യ​സ്സി​ൽ ക​മ്യൂ​ണി​സ്റ്റ് പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​ൽ ആ​കൃ​ഷ്ട​നാ​യി സി.​പി.​ഐ​യി​ൽ ചേ​ർ​ന്നു.

1948ൽ ​സ്വ​ത​ന്ത്ര ഇ​ന്ത്യ​യി​ൽ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി നി​രോ​ധി​ക്ക​പ്പെ​ട്ട​പ്പോ​ൾ 1949 ഡി​സം​ബ​ർ 20ന് ​ന​ല്ല​ക​ണ്ണി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ പീ​ഡ​ന​ത്തി​ന് വി​ധേ​യ​നാ​ക്കു​ക​യും ചെ​യ്തു. നെ​ല്ലൈ ഗൂ​ഢാ​ലോ​ച​ന കേ​സി​ൽ പി. ​മാ​ണി​ക്കം, മാ​യ​ണ്ടി ഭാ​ര​തി എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള മ​റ്റു ക​മ്യൂ​ണി​സ്റ്റ് നേ​താ​ക്ക​ൾ​ക്കൊ​പ്പം ന​ല്ല​ക​ണ്ണും ഉ​ൾ​പ്പെ​ട്ടി​രു​ന്നു. ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ക്ക​പ്പെ​ട്ട് ഏ​ഴ് വ​ർ​ഷം ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ച്ച അ​ദ്ദേ​ഹം 195ൽ ​മോ​ചി​ത​നാ​യി. മൊ​ത്തം 14 വ​ർ​ഷ​ക്കാ​ല​ത്തി​ല​ധി​കം ജ​യി​ൽ​വാ​സ​മ​നു​ഭ​വി​ച്ചു. ഏ​റെ​ക്കാ​ലം ഒ​ളി​വി​ലു​മാ​യി​രു​ന്നു. ത​മി​ഴ്നാ​ട്ടി​ൽ ക​ർ​ഷ​ക പ്ര​സ്ഥാ​ന​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന​തി​ൽ ന​ല്ല​ക​ണ്ണ് നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ചു. 1946ൽ ​സി.​പി.​ഐ പാ​ർ​ട്ടി മു​ഖ​പ​ത്ര​മാ​യ ജ​ന​ശ​ക്തി​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ നി​യോ​ഗി​ക്ക​പ്പെ​ട്ടു. പി​ന്നീ​ട് അ​ദ്ദേ​ഹം 25 വ​ർ​ഷം സി.​പി.​ഐ​യു​ടെ ക​ർ​ഷ​ക വി​ഭാ​ഗ​ത്തി​ന്റെ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു. ജാ​തി അ​നീ​തി​ക​ൾ​ക്കെ​തി​രെ നി​ര​ന്ത​രം ശ​ബ്ദ​മു​യ​ർ​ത്തി.

ക​ലാ​പ​ത്തി​നി​ടെ അ​ദ്ദേ​ഹ​ത്തി​ന്റെ അ​മ്മാ​യി​യ​പ്പ​ൻ അ​ണ്ണാ​സാ​മി കൊ​ല്ല​പ്പെ​ട്ടു. സ​ർ​ക്കാ​ർ ന​ൽ​കി​യ സാ​മ്പ​ത്തി​ക സ​ഹാ​യം പി​ന്നാ​ക്ക സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട ദു​രി​ത​ബാ​ധി​ത​രാ​യ ര​ണ്ട് കു​ട്ടി​ക​ളെ സ​ഹാ​യി​ക്കാ​ൻ വി​നി​യോ​ഗി​ച്ചു. ഭാ​ര്യ ര​ഞ്ജി​തം സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സാ​യി വി​ര​മി​ച്ചു. 2016ൽ 82 ​വ​യ​സ്സു​ള്ള​പ്പോ​ൾ ര​ഞ്ജി​തം ചെ​ന്നൈ​യി​ൽ​വെ​ച്ച് അ​ന്ത​രി​ച്ചു. ഇ​വ​ർ​ക്ക് ര​ണ്ട് പെ​ൺ​മ​ക്ക​ളാണ്. 

Tags:    
News Summary - CPI veteran R Nallakannu passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.