Posted On
date_range Updated On
date_range സി.പി ജോഷി രാജസ്ഥാൻ സ്പീക്കറാവും
ജയ്പൂർ: 15ാമത് രാജസ്ഥാൻ നിയമസഭയുടെ സ്പീക്കർ ആയി മുതിർന്ന കോൺഗ്രസ് നേതാവ് സി.പി. ജോഷിയെ നിശ്ചയിച്ചു. ഇൗ മാസം 16ന് തെരഞ്ഞെടുപ്പ് നടക്കും. ഗവർണർ കല്യാൺ സിങ്ങിെൻറ നേതൃത്വത്തിൽ അന്നുതന്നെയായിരിക്കും സത്യപ്രതിജ്ഞ ചടങ്ങ്. നാഥ്ദ്വാര മണ്ഡലത്തിൽനിന്ന് ജയിച്ചാണ് 68കാരനായ ജോഷി നിയമസഭയിലെത്തിയത്. ഭിൽവാരയിൽനിന്നു 15ാമത് ലോക്സഭയിലേക്ക് എം.പിയായെത്തിയ ജോഷി കേന്ദ്ര റോഡ്-ഗതാഗത വകുപ്പ്, പഞ്ചായത്തീ രാജ് മന്ത്രിയായിരുന്നു. രാജസ്ഥാൻ നിയമസഭയുടെ ഇടക്കാല സ്പീക്കർ ആയി ബി.ജെ.പി എം.എൽ.എ ഗുലാബ് ചന്ദ് കട്ടാരിയയെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.