മദ്രാസ്​ ഹൈകോടതിയുടെ സ്​റ്റേ ഉത്തരവ്​ തുടരാമെന്ന്​ സുപ്രീംകോടതി

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ കശാപ്പ്​ നിയന്ത്രണ നിയമ​ത്തിലെ പൊരുത്തക്കേടുകൾ ചോദ്യംചെയ്​ത്​ സുപ്രീംകോടതി. കേന്ദ്ര നിയമം ചോദ്യംചെയ്​ത്​ വിവിധ കക്ഷികൾ സമർപ്പിച്ച ഹരജികൾ തീർപ്പാക്കുകയായിരുന്നു കോടതി. ഭക്ഷണം, ബലി ആവശ്യങ്ങൾക്ക്​ മൃഗങ്ങളെ അറുക്കുന്നത്​ മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന നിയമ പ്രകാരം അനുവദനീയമാണെങ്കിൽ അതേ ആവശ്യത്തിന്​ കാലികളെ വിൽക്കുന്നത്​ പുതിയ നിയമപ്രകാരം കുറ്റകരമാക്കുന്നത്​ എങ്ങനെയാണെന്ന്​ കോടതി ചോദിച്ചു.

കേന്ദ്ര സർക്കാറി​​െൻറ കശാപ്പ്​ നിരോധനം റദ്ദാക്കിയ മദ്രാസ്​ ഹൈകോടതിയുടെ ഉത്തരവ്​ നിലനിൽക്കുമെന്നും ചീഫ്​ ജസ്​റ്റിസ്​ ജെ.എസ്​. ഖെഹാർ, ജസ്​റ്റിസ്​ ഡി.വൈ. ചന്ദ്രചൂഡ്​ എന്നിവരടങ്ങിയ ബെഞ്ച്​ വ്യക്​തമാക്കി. മദ്രാസ്​ ഹൈകോടതിയുടെ ഉത്തരവിൽ തങ്ങൾ ഇടപെടുന്നില്ല. കാലിയെ ചന്തയിൽ വിൽക്കാൻ കൊണ്ടുവരുന്നയാൾ കശാപ്പിനല്ല കൊണ്ടുവരുന്നതെന്ന്​ എങ്ങനെയാണ്​ സത്യവാങ്​മൂലം നൽകുക. അത്​ വ്യാപാര മൗലികാവകാശത്തിന്മേലുള്ള കടന്നുകയറ്റമ​ാണെന്നും കോടതി വിലയിരുത്തി.


 

Tags:    
News Summary - Cow slaughter ban: Madras HC stay order to continue, SC- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.