Posted On
date_range Updated On
date_range സോണിയാ ഗാന്ധിക്ക് കോവിഡ്; ജൂൺ എട്ടിന് ഇ.ഡിക്ക് മുന്നിൽ ഹാജരാകുമെന്ന് പാർട്ടി
ന്യൂഡൽഹി: കോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി കോവിഡ് പോസിറ്റീവായി. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അവർ സ്വയം സമ്പർക്ക വിലക്കിൽ കഴിയുകയാണെന്ന് പാർട്ടി അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്. ചെറിയ പനിയും മറ്റ് ലക്ഷണങ്ങളും കണ്ടതിനെ തുടർന്നാണ് പരിശോധിച്ചത്. കോവിഡ് സ്ഥിരീകരിച്ച ശേഷം സോണിയ സമ്പർക്ക വിലക്കിൽ കഴിയുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും പാർട്ടി വാക്താവുമായ രൺദീപ് സിങ് സുർജെവാല എ.എൻ.ഐ ന്യൂസിനോട് പറഞ്ഞു.
അവർക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ നാഷണൽ ഹെരാൾഡ് കേസിൽ ജൂൺ എട്ടിന് തന്നെ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റിന് മുന്നിൽ സോണിയ ഹാജരാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.