Posted On
date_range Updated On
date_range മുംബൈയിലെ ചേരികളിൽ നാലുപേർക്ക് കൂടി കോവിഡ്
മുംബൈ: മുംബൈയിലെ ചേരികളിൽ നാല് പേർക്ക് കൂടി കൊവിഡ് 19 ബാധ സ്ഥിരീകരിച്ചു. പരേലിലെ 65 കാരിക്കും ഇറ്റലിയിൽനിന്ന് തിരിച്ചെത്തിയ കലേനിയിലെ 37കാരിക്കുമാണ് കൊറോണ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. ഘാട്കോപ്പറിൽ 68കാരിക്കും 25കാരനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നേരത്തെ മുംബൈയിലെ ചേരികളിൽ കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് ആരോഗ്യ പ്രവർത്തകർ നിരന്തരം പരിശോധന നടത്തുകയും ചേരി നിവാസികളെ ജോലിക്ക് പോകുന്നതിൽനിന്ന് വിലക്കുകയും ചെയ്തിരുന്നു. വൃത്തിഹീനമായ സാഹചര്യത്തിൽ നിരവധിയാളുകൾ തിങ്ങിപ്പാർക്കുന്ന ചേരികളിൽ കോവിഡ് നിയന്ത്രിക്കുന്നത്തിനും ബോധവത്കരണം നടത്തുന്നതിനും അധികൃതർ വലിയ പ്രയാസമാണ് അനുഭവിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.