Posted On
date_range Updated On
date_range ചെന്നൈ ആശുപത്രിയിൽ നിന്ന് മുങ്ങിയ കോവിഡ് രോഗിയുടെ മൃതദേഹം കൂവം നദിയിൽ കണ്ടെത്തി
ചെന്നൈ: നഗരത്തിലെ രാജീവ്ഗാന്ധി ഗവ. ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചാടിരക്ഷപ്പെട്ട കോവിഡ് രോഗിയുടെ മൃതദേഹം സമീപത്തെ കൂവം നദിയിൽ കണ്ടെത്തി. ചെന്നൈ കൊരട്ടൂർ പുരുഷോത്തമനാണ് (65) മരിച്ചത്. ജൂൺ 13നാണ് കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിൽ പ്രവേശിച്ചത്.
15ന് ഇയാളെ കാണാതാവുകയായിരുന്നു. ആശുപത്രി അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവല്ലിക്കേണി പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. കോവിഡ് ബാധിച്ച് ഉണ്ടായ മാനസികാസ്വാസ്ഥ്യം മൂലം ആത്മഹത്യ ചെയ്തതാവാമെന്ന് പൊലീസ് കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.