വിവിധ സംസ്ഥാനങ്ങളിൽ മദ്യശാലകൾ തുറന്നു; നീണ്ട നിര, ലാത്തിച്ചാർജ്

ന്യൂഡൽഹി / കൊൽക്കത്ത: ലോക്ഡൗൺ മൂന്നാം ഘട്ടത്തിലെ ഇളവുകളെ തുടർന്ന് ഏതാനും സംസ്ഥാനങ്ങളിൽ മദ്യവിൽപന ശാലകൾ തുറന്നു. ഡൽഹി, ഉത്തർ പ്രദേശ്, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, കർണ്ണാടക, അസം, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് മദ്യശാലകൾ തുറന്നത്.

 

മിക്കയിടങ്ങളിലും മദ്യം വാങ്ങാനെത്തിയവരുടെ നീണ്ട നിരയാണ്. ഡൽഹിയിൽ പൊലീസ് ലാത്തിവീശി.

ബംഗാളിൽ ഗ്രീൻ സോണിൽ മാത്രമാണ് വിൽപനക്ക് അനുമതിയെന്ന് അധികൃതർ അറിയിച്ചു. റെഡ് സോണിലായ തലസ്ഥാനം കൊൽക്കത്തയിലടക്കം മദ്യവിൽപനശാലകൾ തുറന്നിട്ടില്ല. ബംഗാളിൽ മദ്യത്തിന് 30 ശതമാനത്തോളം നികുതി ഉയർത്തിയിട്ടുണ്ട്.

ആന്ധ്രാ പ്രദേശിൽ പ്രൊഹിബിഷൻ ടാക്സ് ചുമത്തിയാണ് മദ്യം വിൽക്കുന്നത്. 

Tags:    
News Summary - covid lockdown liquor queue-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.