ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികൾ വർധിക്കുന്നു. ചികിത്സയിലുള്ളവർ 1.45 ലക്ഷമായി. ആകെ രോഗബാധിതരുടെ 1.32 ശതമാനമാണിത്. ചികിത്സയിലുള്ള രോഗികളിൽ 74 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലുമാണ്. കഴിഞ്ഞ നാലാഴ്ചക്കിടെ കേരളത്തിൽ ശരാശരി പ്രതിവാര രോഗികളുടെ എണ്ണം 42,000-34,800 ആണ്.
ഛത്തിസ്ഗഢ്, മധ്യപ്രദേശ്, പഞ്ചാബ്, ജമ്മു-കശ്മീർ എന്നീ സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം ഉയരുന്നുണ്ട്. 85.61 ശതമാനം രോഗികളും അഞ്ചു സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്രയിലാണ് കൂടുതൽ പുതിയ രോഗികൾ- 6281. 24 മണിക്കൂറിനിടെ 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും മരണം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അതേസമയം, കോവിഡ് കേസുകൾ പരിധിവിട്ട് കൂടുന്നത് കണക്കിലെടുത്ത് മഹാരാഷ്ട്ര, കേരളം അടക്കം സംസ്ഥാനങ്ങളോട് ആർ.ടി.പി.സി.ആർ പരിശോധന കൂട്ടാൻ കേന്ദ്രത്തിെൻറ നിർദേശം.
വകഭേദം വന്ന കോവിഡ് വൈറസുകൾ വ്യാപിക്കുന്നുണ്ടോയെന്നത് സൂക്ഷ്മ നിരീക്ഷണം നടത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. ജില്ലകളിൽ നിരീക്ഷണം ശക്തിപ്പെടുത്തി അടച്ചുപൂട്ടൽ വേണ്ടിടത്ത് അത് ചെയ്യണമെന്നും നിർദേശമുണ്ട്. കേരളത്തിൽ ആലപ്പുഴയാണ് കൂടുതൽ ഭീഷണി ഉയർത്തുന്നത്. ഇവിടെ പ്രതിവാര പോസിറ്റിവിറ്റി 10.7 ശതമാനമാണ്. മുംബൈ നഗരപ്രദേശത്തും അസുഖബാധിതരുടെ എണ്ണം കൂടുകയാണെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.