കോവിഡ്​: തമിഴ്​നാട്ടിൽ 24 മണിക്കൂറിനിടെ 88 മരണം

ചെന്നൈ: തമിഴ്നാട്ടിൽ കോവിഡ്​ ബാധിതരുടെ പ്രതിദിന കണക്കിൽ റെക്കോഡ്​ വർധനവ്​. 24 മണിക്കൂറിനിടെ 62,112 സാമ്പിളുകൾ പരിശോധിച്ചതിൽ 6,472 പേർക്കാണ്​ പുതുതായി രോഗബാധ കണ്ടെത്തിയത്​. ഇതിൽ കേരളത്തിൽനിന്നെത്തിയ അഞ്ചു പേരും ഉൾപ്പെടും.
ചികിൽസയിൽ കഴിഞ്ഞിരുന്ന 88 പേർ കൂടി മരിച്ചു. ഇതോടെ മൊത്തം മരണസംഖ്യ 3,232 ആയി. ചെന്നൈയിൽ മാത്രം മരിച്ചത്​ 1,947 പേരാണ്.

 

സംസ്​ഥാനത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 1,92,964. ഇതേവരെ 21,57,869 സാമ്പിളുകൾ പരിശോധിച്ചു.
ചെന്നൈയിൽ മാത്രം 24 മണിക്കൂറിനിടെ 1,336 പേർക്ക്​ രോഗബാധ ഉണ്ടായി. നഗരത്തിൽ മൊത്തം രോഗബാധിതരുടെ എണ്ണം 90,900 ആയി.

വ്യാഴാഴ്​ച  സംസ്​ഥാനത്തെ വിവിധ ആശുപത്രികളിൽനിന്ന്​ 5,210 പേർ രോഗമുക്തി നേടി. രോഗം ഭേദമായി വിട്ടയച്ചവരുടെ മൊത്തം എണ്ണം 1,36,793 ആണ്​. നിലവിൽ ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 52,939. 

Tags:    
News Summary - covid death in tamil nadu-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.