കോവിഡ് പ്രതിരോധം: ഇന്ത്യക്ക് ഒരു ബില്യൺ ഡോളറിന്‍റെ ലോക്ബാങ്ക് സഹായം

വാഷിങ്ടൺ ഡി.സി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം അനുവദിച്ച് ലോകബാങ്ക്. ഒരു ബില്യൺ ഡോളറിന്‍ റെ അടിയന്തര സാമ്പിത്തക സഹായം അനുവദിച്ചത്.

ടെസ്റ്റിങ് കിറ്റ്, വെന്‍റിലേറ്റർ തുടങ്ങി പ്രതിരോധ ഉപകരണങ്ങൾ വാ ങ്ങാനും പുതിയ ഐസ്വലേഷൻ വാർഡുകൾ തയാറാക്കാനും ആണ് സഹായം അനുവദിച്ചത്. കൂടാതെ, ലബോറട്ടറി പ്രവർത്തനം, ഇന്ത്യൻ സ്ഥാപനങ്ങളിലെ പരീക്ഷണം, കോവിഡ് രോഗികളുടെ പരിശോധന, രോഗികളുമായി ബന്ധപ്പെട്ടവരെ കണ്ടെത്തൽ എന്നീ കാര്യങ്ങൾക്കും അടിയന്തര സഹായം ഉപയോഗിക്കാം.

വൈറസ് ബാധക്കെതിരായ പോരാട്ടത്തിൽ ലോകത്തെ വികസിത രാജ്യങ്ങൾക്ക് നൽകുന്ന ഒന്നാംഘട്ട സഹായമാണ് ലോക ബാങ്ക് പ്രഖ്യാപിച്ചത്. ആദ്യ ഘട്ടത്തിൽ 25 രാജ്യങ്ങൾക്കാണ് സഹായം. കൂടാതെ, 40 രാജ്യങ്ങൾക്ക് സഹായം അനുവദിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്.

അടുത്ത 15 മാസത്തിനുള്ളിൽ കോവിഡ് പ്രതിരോധത്തിനായി 160 ബില്ല്യൻ യു.എസ് ഡോളർ വിതരണം ചെയ്യുമെന്ന് ലോകബാങ്ക് മാനേജിങ് ഡയറക്ടർ (ഒാപ്പറേഷൻസ്) അക്സൽ വാൻ ട്രോഡ്സെൻബർഗ് അറിയിച്ചു.

സൗത്ത് ഏഷ്യയിൽ കോവിഡ് പ്രതിരോധത്തിനായി അഫ്ഗാനിസ്ഥാന് 100 മില്യൻ ഡോളറും പാകിസ്താന് 200 മില്യൻ ഡോളറും സഹായം നൽകാൻ ലോകബാങ്ക് അനുമതി നൽകിയിട്ടുണ്ട്.

Tags:    
News Summary - COVID-19: World Bank extends USD 1 billion emergency funding to India -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.