ഡൽഹിയിൽ കോവിഡ്​ ബാധിച്ച കുടുംബത്തിന്​ ചികിത്സ നിഷേധിച്ചതായി പരാതി

ന്യൂഡൽഹി: കോവിഡ്​ പോസിറ്റീവായ നവജാത ശിശു ഉൾപ്പെടെ മൂന്നുപേർക്ക്​ ഡൽഹിയിലെ ലോക്​ നായക്​ ആശുപത്രി ചിക ിത്സ നിഷേധിച്ചതായി പരാതി. ചൂരിവാല സ്വദേശിയായ നസീം എന്നയാളാണ്​ ആരോപണവുമായി രംഗത്തെത്തിയത്​. ഇയാൾക്കും കുടുംബ ത്തിലെ കുഞ്ഞ്​ ഉൾപ്പെടെ ഏഴുപേർക്കും കോവിഡാണെന്ന്​ സ്വകാര്യ ലാബിൽ നടത്തിയ പരിശോധനയിൽ തെളിഞ്ഞിരുന്നു. തുടർന ്ന്​ ബുധനാഴ്​ച രാത്രി മൂന്നുപേർ ലോക്​ നായക്​ ആശുപത്രിയിൽ എത്തിയെങ്കിലും പ്രവേശനം നിഷേധിക്കുകയായിരുന്നു.

ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന്​ നസീം, മകൻ, സഹോദരൻ, രണ്ടു മാസം പ്രായമുള്ള കുഞ്ഞ്​ എന്നിവരാണ് ആശുപത്രിയിലെത്തിയത്​. വീട്ടിൽ നിന്നും നടന്ന്​ രാത്രിയോടെ ലോക്​നായക്​ ആശുപത്രിയിലെത്തിയെങ്കിലും ചികിത്സ നൽകാൻ അധികൃതർ വിസമ്മതിച്ചു. കോവിഡ്​ കാറ്റഗറി മൂന്നിൽ ഉൾപ്പെ​ട്ടതാണ്​ ലോക്​ നായക്​ ആശുപത്രിയെന്നും ഇത്​ പ്രകാരം ​തീവ്രപരിചരണ വിഭാഗത്തിലോ ​െവൻറിലേറ്ററിലോ പ്രവേശിപ്പിക്കേണ്ട രോഗികൾക്കാണ്​ മുൻഗണന എന്നും അറിയിക്കുകയായിരുന്നു. തുടർന്ന്​ രണ്ടുമണിക്കൂറോളം ഇവർ ആശുപത്രിക്ക്​ മുന്നിൽ ഇരുന്നു. പൊലീസി​​െൻറ സഹായം തേടിയെങ്കിലും ലഭിച്ചില്ലെന്ന്​ നസീം പറഞ്ഞു.

വിഷയം വിവാദമായതോടെ ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട്​ ഡോക്​ടർ ജെ.സി പാസേയ്​യുടെ നിർദേശപ്രകാരം കുഞ്ഞുൾപ്പെടെ മൂന്നുപേരെ പ്രവേശിപ്പിച്ചു. നസീമി​​െൻറ കുടുംബത്തിലെ മറ്റുള്ളവർക്ക്​ ചികിത്സ ഉറപ്പാക്കുമെന്ന്​ ആരോഗ്യവിഭാഗം അറിയിച്ചു.

എല്ലാ സംസ്ഥാനങ്ങളും കോവിഡ്​ രോഗികൾക്കായി ആശുപത്രികളെ മൂന്ന് വിഭാഗങ്ങളായി തരംതിരിക്കണമെന്നാവശ്യപ്പെട്ട്​ കേന്ദ്രസർക്കാർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. മൂന്ന് തരത്തിലുള്ള കോവിഡ്​ ആശുപത്രികളിലും വൈറസ്​ ബാധ സംശയമുള്ളവർക്കും സ്ഥിരീകരിച്ചവർക്കും പ്രത്യേകം വിഭാഗം ഉണ്ടായിരിക്കണമെന്നും നിർദേശിച്ചിരുന്നു.

Tags:    
News Summary - COVID-19 +ve Man Alleges Delhi Hospital Refused To Admit Him, 3 Of Family - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.