രാജ്യത്ത് 8,774 പേർക്ക് കൂടി കോവിഡ്; ചികിത്സയിൽ തുടരുന്നവർ ഒരു ലക്ഷമായി കുറഞ്ഞു

ന്യൂഡൽഹി: രാജ്യത്ത് 8,774 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,45,72,523 ആയി ഉയർന്നു. അതേസമയം, 621 പേർ കോവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരിച്ചവരുടെ എണ്ണം 4,68,554 ആയി ഉയർന്നു.

ചികിത്സയിൽ തുടരുന്നവരുടെ എണ്ണം 1,05,69 ആയി കുറഞ്ഞു. 543 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ആഫ്രിക്കക്ക് പുറമേ യൂറോപ്പിലും പുതിയ ഒമൈക്രോൺ വകഭേദം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ രാജ്യം കനത്ത ജാഗ്രതയിലാണ്. 

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ 9,481 പേരാണ് കോവിഡിൽ നിന്ന് മുക്തി നേടിയത്. 98.34 ശതമാനമാണ് രാജ്യത്തെ കോവിഡ് മുക്തി നിരക്ക്.

0.80 ശതമാനമാണ് കഴിഞ്ഞ 24 മണിക്കൂറിലെ പോസിറ്റിവിറ്റി നിരക്ക്. തുടർച്ചയായ 55 ദിവസമായി രണ്ട് ശതമാനത്തിൽ താഴെയാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.85 ശതമാനമാണ്. ഇത് രണ്ടാഴ്ചയായി ഒരു ശതമാനത്തിൽ താഴെയാണ്.

രാജ്യത്ത് ഇതുവരെ 121.98 കോടി ഡോസ് കോവിഡ് വാക്സിനുകൾ രാജ്യത്ത് വിതരണം ചെയ്തു. 

Tags:    
News Summary - covid 19 updates india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.