Posted On
date_range Updated On
date_range തമിഴ്നാട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കോവിഡ് ബാധിച്ച് മരിച്ചു
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ പ്രൈവറ്റ് സെക്രട്ടറി ദാമോദർ കോവിഡ് ബാധിച്ച് മരിച്ചു. മധുര സ്വദേശിയായ ദാമോദറിന് 57 വയസായിരുന്നു.
ദാമോദർ ഉൾപ്പെടെ മുഖ്യമന്ത്രിയുടെ ഓഫിസിലെ അഞ്ചുപേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവർക്ക് പുറമെ ഒരു ഫോട്ടോഗ്രാഫർക്കും കോവിഡ് സ്ഥിരീകരിച്ചു. ജൂൺ 12നാണ് ദാമോദറിനെ ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തമിഴ്നാട്ടിൽ 48,019 േപർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 528 മരണവും റിപ്പോർട്ട് െചയ്തു.
രോഗബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ചെന്നൈ ഉൾപ്പെടെ നാലു ജില്ലകളിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. ജൂൺ 19 മുതൽ 30 വരെയാണ് ലോക്ഡൗൺ. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപ്പെട്ട് എന്നിവിടങ്ങളിലാണ് ലോക്ഡൗൺ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.