ഹൈദരാബാദ്: ആന്ധപ്രദേശിലെ വി.വി.ഐ.പി വിവാഹചടങ്ങിന് കോവിഡ് മാനദണ്ഡങ്ങൾ ലംഘിപ്പെട്ടെന്ന് പരാതി. വധു രാജ്യസഭ എം.പി ക്യാപ്റ്റൻ വി ലക്ഷ്മികാന്ത റാവുവിന്‍റെ പേരക്കുട്ടിയും ഹുസ്നാബാദ് എം.എൽ.എ വഡിത്തല സതീഷ് കുമാറിന്‍റെയും പുത്രിയുമാണ്.
നവദമ്പതികളെ അനുഗ്രഹിക്കാനായി മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവും ചടങ്ങിനെത്തിയിരുന്നു. മുഖ്യമന്ത്രി എത്തുന്നതിനാൽ കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കുന്നുണ്ടോ എന്ന് പൊലീസ് ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു.
വളരെ കുറച്ച് പേർ മാത്രമാണ് ചടങ്ങിന് എത്തിയിരുന്നത്. സാമൂഹ്യ അകലം പാലിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രി മടങ്ങിപ്പോയതിനുശേഷം മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കപ്പെട്ടിരുന്നോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.