ന്യൂഡൽഹി: കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കപ്പെട്ടതിനെ തുടർന്ന് ഡൽഹിയിലെ എൽ.എൻ.ജെ.പി ആശുപത്രിയിൽ നിന്ന ് രക്ഷപ്പെട്ട രോഗിയെ പൊലീസ് പിടികൂടി. ഹരിയാനയിലെ റായ് ഗ്രാമത്തിൽ നിന്നാണ് ഡൽഹി പൊലീസ് ഇയാളെ അറസ്റ്റ് ചെയ് തത്. ഇയാൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ട കാലയളവിൽ രോഗിയുമാ യി സമ്പർക്കത്തിലുണ്ടായിരുന്ന ആളുകളുടെ പട്ടിക തയാറാക്കി വരുന്നതായി ആരോഗ്യ പ്രവർത്തകർ അറിയിച്ചു. ഉത്തർപ്രദേശിലെ ഭാഗ്പത്തിൽ നിന്നും പഞ്ചാബിലെ ഹോഷിയാർപൂർ ആശുപത്രിയിൽ നിന്നും കോവിഡ് രോഗികൾ രക്ഷപ്പെടുകയും പിന്നീട് പിടികൂടുകയും ചെയ്തിരുന്നു. എന്നാൽ തമിഴ്നാട്ടിലെ വില്ലുപുരത്തെ ആശുപത്രിയിൽ നിന്നും അബദ്ധത്തിൽ ഡിസ്ചാർജ് ചെയ്ത കോവിഡ് രോഗിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഡൽഹിയിൽ 1707 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. വൈറസ്ബാധയെ തുടർന്ന് 42 പേർ മരിക്കുകയും ചെയ്തു. ഡൽഹിലെ 68 പ്രദേശങ്ങളെ കോവിഡ് അതിവ്യാപന മേഖലയായി പ്രഖ്യാപിച്ച് അടച്ചിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.