Posted On
date_range Updated On
date_range ആശുപത്രിയിൽനിന്ന് മുങ്ങിയ കോവിഡ് രോഗിയെ പൊലീസ് പിടികൂടി
ചെന്നൈ: ആശുപത്രിയിൽ നിന്ന് ജീവനക്കാരുടെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞ കോവിഡ് രോഗിയെ പൊലീസ് പിടികൂടി. ചെന്നൈ രാജീവ് ഗാന്ധി ഗവ. ജനറൽ ആശുപത്രിയിലെ (ആർ.ജി.ജി.എച്ച്) പ്രത്യേക വാർഡിൽ നിന്ന് മുങ്ങിയ 58 കാരനാണ് വീട്ടിൽനിന്ന് പിടിയിലായത്.
ഇയാളെ ഫ്ലവർ ബസാറിലെ പോലീസ് ഉദ്യോഗസ്ഥർ ചേർന്ന് തിരികെ ആശുപത്രിയിലെത്തിച്ചു.
പുളിയന്തോപ്പിനടുത്തുള്ള ശിവരാജപുരം നിവാസിയായ ഇയാൾക്ക് ഏപ്രിൽ 23 നാണ് കോവിഡ് പോസിറ്റീവ് ആണെന്ന് തെളിഞ്ഞത്. ആശുപത്രിയിെല അഞ്ചാം നിലയിലെ പ്രത്യേക വാർഡിലായിരുന്നു പാർപ്പിച്ചിരുന്നത്. എന്നാൽ, തിങ്കളാഴ്ച വൈകീട്ടോടെ ഇവിടെനിന്ന് പുറത്തിറങ്ങിയ ഇയാൾ കാൽനടയായി വീട്ടിലേക്ക് പോകുകയായിരുന്നു. രാത്രി ഒൻപത് മണിയോടെയാണ് ആശുപത്രി ജീവനക്കാർ പൊലീസിൽ വിവരം അറിയിച്ചത്. 9.30 ന് തന്നെ പിടികൂടി തിരികെ ആശുപത്രിയിലെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.