ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഞായറാഴ്ചവരെ 35 കോടി ഡോസ് കോവിഡ് വാക്സിനുകന്‍ നല്‍കി. ഈ വാക്സിന്‍ ഡോസുകളില്‍ 10.21 കോടിയിലധികം 18നും 44നും വയസിനുമിടയിലുള്ളവര്‍ക്ക് ലഭിച്ചു.18നും 44 വയസ്സിനുമിടയിലുള്ള 28,33,691 ഗുണഭോക്താക്കള്‍ക്ക് ആദ്യ ഡോസ് ലഭിച്ചപ്പോള്‍ 3,29,889 പേര്‍ക്ക് രണ്ടാമത്തെ ഡോസ് ലഭിച്ചു.
37 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 18നും 44 വയസ്സിനുമിടയിലുള്ള 99,434,862 പേര്‍ക്ക് ആദ്യ ഡോസ് ലഭിച്ചു. വാക്സിനേഷന്‍ ഡ്രൈവിന്‍്റെ മൂന്നാം ഘട്ടം ആരംഭിച്ചതിനുശേഷം മൊത്തം 2,712,794 പേര്‍ക്ക് രണ്ടാമത്തെ ഡോസ് ലഭിച്ചു.
വാക്സിനേഷന്‍ കണക്ക് ശനിയാഴ്ച രാത്രി എട്ടിന് 345,953,397 ആയിരുന്നു. ശനിയാഴ്ച നല്‍കിയ 62 ലക്ഷം വാക്സിനുകള്‍ കണക്കിലെടുക്കുമ്പോള്‍ മൊത്തം വാക്സിനേഷനുകളുടെ എണ്ണം ഞായറാഴ്ച 35 കോടി കവിഞ്ഞു.
ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, തമിഴ്നാട്, ബീഹാര്‍, ഗുജറാത്ത്, കര്‍ണാടക, മഹാരാഷ്ട്ര എന്നീ എട്ട് സംസ്ഥാനങ്ങളില്‍ 18നും 44 വയസിനുമിടയില്‍ പ്രായമുള്ള ഗുണഭോക്താക്കള്‍ക്ക് കോവിഡ് -19 വാക്സിന്‍ 50 ലക്ഷത്തിലധികം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.