ഇന്ത്യയിൽ കോവിഡ്​ വ്യാപനം സ്​ഫോടനാത്​മക സാഹചര്യത്തിലെത്തിയിയിട്ടില്ലെന്ന്​

ന്യൂഡൽഹി: ഇന്ത്യയിലെ കോവിഡ്​ വ്യാപനം സ്​ഫോടനാത്​മക സാഹചര്യത്തിലെത്തിയിട്ടില്ലെന്ന്​ ലോകാരോഗ്യസംഘടന. രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്​ഡൗൺ പിൻവലിക്കുന്നത്​ രോഗവ്യാപന സാധ്യത കൂട്ടുമെന്നും സംഘടന മുന്നറിയിപ്പ്​ നൽകുന്നു. 

ലോകാരോഗ്യസംഘടന എക്​സിക്യൂട്ടീവ്​ ഡയറക്​ടർ മൈക്കൽ റയാനാണ്​ ഇക്കാര്യം പറഞ്ഞത്​. മൂന്നാഴ്​ചയിലാണ്​​ നിലവിൽ ഇന്ത്യയിൽ കോവിഡ്​ രോഗികൾ ഇരട്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഒാരോ സ്ഥലത്തും കോവിഡ്​ ഉണ്ടാക്കുന്ന ആഘാതം വ്യത്യസ്​തമാണ്​. നഗരങ്ങളിലും ഗ്രാമങ്ങളിലും വ്യത്യസ്​തമായ തോതിലാണ്​ കോവിഡ്​ വ്യാപിക്കുന്നതെന്നും അ​േദഹം പറഞ്ഞു. 

ദക്ഷിണേഷ്യയിൽ ഇന്ത്യയെ കൂടാതെ പാകിസ്​താൻ, ബംഗ്ലാദേശ്​ തുടങ്ങിയ രാജ്യങ്ങളിലും കോവിഡ്​ സ്​ഫോടനാത്​മക സാഹചര്യത്തിലല്ലെന്നും ലോകാരോഗ്യസംഘടന വ്യക്​തമാക്കുന്നു. കോവിഡ്​ വ്യാപിക്കുന്നത്​ തടയാൻ ഇന്ത്യ സ്വീകരിച്ച നടപടികൾ ഫലംകണ്ടിട്ടുണ്ട്​. അത്​ പിൻവലിക്കുന്നതോടെ കോവിഡ്​ രോഗികൾ വർധിച്ചേക്കാം. നഗരങ്ങളിലേക്കുള്ള വലിയ രീതിയിലുള്ള ആഭ്യന്തര കുടിയേറ്റമാണ്​ ഇന്ത്യക്ക്​ മുന്നിലുള്ള വെല്ലുവിളിയെന്നും ലോകാരോഗ്യസംഘടന കൂട്ടിച്ചേർത്തു. 
 

Tags:    
News Summary - COVID-19 not 'exploded' in India but risk remains WHO expert-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.