ന്യൂഡല്‍ഹി: പട്ടിണി മൂലം മധ്യപ്രദേശിലെ മൊറേന ജില്ലയിലെ സ്വന്തം ഗ്രാമത്തിലേക്ക് നടന ്നു പോയ യുവാവ് വഴിയിൽ വീണു മരിച്ചു. ഡല്‍ഹി തുഗ്ലക്കാബാദിലെ ഹോട്ടലില്‍ ഹോം ഡെലിവറി ജ ീവനക്കാരനായിരുന്ന 39കാരനായ രണ്‍വീര്‍ സിങ് ആണ് മരിച്ചത്.
‘ലോക്ഡൗണി’നെ തുടര്‍ന്ന് ഹോട്ടല്‍ പൂട്ടിയപ്പോള്‍ ജോലി നഷ്ടമായി. ഭക്ഷണത്തിനുപോലും വകയില്ലാതായതോടെ 200 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. ഭാര്യയും മൂന്നു കുട്ടികളുമുള്ള കുടുംബത്തോടൊപ്പം കഴിയാനായിരുന്നു മടക്കം. വെള്ളിയാഴ്ച രാവിലെ രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം നടന്നുതുടങ്ങി.
ആഗ്ര ദേശീയപാതയിലൂടെ വിശന്നും തളര്‍ന്നും നൂറുകിലോമീറ്റര്‍ പിന്നിട്ടപ്പോള്‍, കഠിനമായ നെഞ്ചുവേദനയെ തുടര്‍ന്ന് റോഡില്‍ തളര്‍ന്നുവീണു. അടുത്തുണ്ടായിരുന്ന കടക്കാരന് സജ്ഞയ് ഗുപ്ത രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. രണ്ട് പെണ്മക്കളും ഒരാണ്‍കുട്ടിയുമുണ്ട് രണ്‍വീറിന്. മൂന്നുവര്‍ഷം മുമ്പാണ് ഡല്‍ഹിയിലെത്തിയത്. കുടുംബത്തിെൻറ അത്താണിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.