ഒാരോ മൂന്ന്​ മിനിറ്റിലും രണ്ടുവീതം മരണം; രാജ്യത്ത്​ കോവിഡ്​ മരണം 51,797 കടന്നു

ന്യൂഡൽഹി: രാജ്യത്ത്​ രണ്ടു ദിവസത്തിനിടെ ഒ​ാരോ മൂന്ന്​ മിനിറ്റിലും രണ്ടുപേർവീതം കോവിഡ്​ ബാധിച്ച്​ മരിക്കുന്നുവെന്ന്​ ആരോഗ്യ മന്ത്രാലയം. ആഗസ്​റ്റ്​ 16നും 17നും രാജ്യത്തെ മരണസംഖ്യ കുത്തനെ ഉയർന്നിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 876 കോവിഡ്​ മരണം രാജ്യത്ത്​ റിപ്പോർട്ട്​ ചെയ്​തു. ഇതോടെ മരണസംഖ്യ 51,797 ൽ എത്തി.

അതേസമയം രാജ്യത്ത്​ രോഗമുക്തി നിരക്ക്​ ഉയരുന്നത്​ ആശ്വാസത്തിന്​ ഇട നൽകുന്നു. 73.18 ശതമാനമാണ്​ രാജ്യത്തെ രോഗമുക്തി നിരക്ക്​. മരണനിരക്ക്​ 1.92 ശതമാനവും. അമേരിക്കക്കും ബ്രസീലിനും പിന്നാലെ ഏറ്റവും കൂടുതൽ കോവിഡ്​ ബാധിതരുള്ള രാജ്യം ഇന്ത്യയാണ്​. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,079 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 27,02,743 ആയി.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.