ലഖ്നോ: യു.പിയിൽ സാമ്പിൾ ശേഖരിക്കാതെ തന്നെ കോവിഡ് പോസിറ്റീവെന്ന പരിശോധന ഫലം നൽകിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവ്. ബലിയ ജില്ലയിലാണ് സാമ്പിളെടുക്കാതെ തന്നെ കോവിഡ് പരിശോധന ഫലം നൽകിയത്.
ജില്ലാ മജിസ്ട്രേറ്റിനും മെഡിക്കൽ ഓഫീസറിനും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഹർപൂർ സ്വദേശിയായ രാഘവേന്ദ്ര കുമാർ മിശ്രയെന്നയാളാണ് പരാതി നൽകിയത്. രാഘവേന്ദ്രയുടെ സഹോദരൻ ബ്രിജേന്ദ്ര മിശ്രക്ക് ഏപ്രിൽ 18ന് കോവിഡ് പരിശോധന നടത്തിയിരുന്നു. ഇയാൾക്ക് ഏപ്രിൽ 20ന് രോഗം സ്ഥിരീകരിച്ചു.
ഏപ്രിൽ 20ന് തന്നെ ആരോഗ്യപ്രവർത്തകരെത്തി മറ്റ് കുടുംബാംഗങ്ങളുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധിച്ചു. പരിശോധനയിൽ രാഘവേന്ദ്രയുടെ മാതാവിനും പിതാവിനും രോഗം സ്ഥിരീകരിച്ചു. എന്നാൽ, സാമ്പിളെടുക്കുന്ന സമയത്ത് വീട്ടിലില്ലാതിരുന്ന രണ്ട് ബന്ധുക്കൾ കോവിഡ് പോസിറ്റീവാണെന്ന് ആരോഗ്യപ്രവർത്തകർ അറിയിക്കുകയായിരുന്നുവെന്ന് രാഘവേന്ദ്ര ആരോപിക്കുന്നു. ഇവരുടെ സാമ്പിൾ പോലും ശേഖരിക്കാതെയായിരുന്നു പരിശോധനഫലം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.