കോവിഡ്: ജനങ്ങളുടെ ആശങ്ക അകറ്റാൻ പൊതുമിനിമം പരിപാടി വേണം -കോൺഗ്രസ്

ന്യൂഡൽഹി: കോവിഡിന്‍റെ പശ്ചാത്തലത്തിൽ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ പൊതുമിനിമം ആശ്വാസ പരിപാ ടി (കോമൺ മിനിമം റിലീഫ് പ്രോഗ്രാം) തയാറാക്കണമെന്ന് കോൺഗ്രസ്. സമ്പദ് വ്യവസ്ഥയുടെ എല്ലാ മേഖലയിലും തൊഴിൽ നഷ്ടവും വ േതന ലഭ്യത കുറവുമാണ്. പെട്രോൾ -ഡീസൽ -പാചകവാതക വിലയിലും വർധനവാണ്. ഈ സാഹചര്യം ആഴമേറിയ ദുരിതത്തിന് കാരണമാകും. ഇത് അംഗീകരിക്കാൻ സാധിക്കില്ല. ജനങ്ങളെ നേരിട്ടു ബാധിക്കുന്ന വിഷയങ്ങളിൽ ആവശ്യമായ പരിഹാരങ്ങൾ കാണണമെന്നും സോണിയ ആവശ്യപ്പെട്ടു.

മാർച്ച് 21ന് രാജ്യത്തൊട്ടാകെ ലോക്ഡൗൺ പ്രഖ്യാപിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെയും കോൺഗ്രസ് വിമർശിച്ചു. വേണ്ടത്ര ആലോചനയില്ലാതെയാണ് കേന്ദ്രം ലോക്ഡൗൺ പ്രഖ്യാപിച്ചതെന്ന് സോണിയ കുറ്റപ്പെടുത്തി. ഇതാണ് ദശലക്ഷകണക്കിന് അന്തർ സംസ്ഥാന തൊഴിലാളികൾക്കിടയിൽ പരിഭ്രാന്തി ഉണ്ടാകാനും അവരുടെ ജീവിതം അലങ്കോലപ്പെടാനും കാരണമായത്. ഭക്ഷണവും താമസവും കിട്ടാതെ ലക്ഷകണക്കിന് തൊഴിലാളികൾ കിലോമീറ്ററുകൾ കാൽനടയായി സ്വന്തം ഗ്രാമത്തിലേക്ക് പോയത് ഹൃദയഭേദകമാണെന്നും സോണിയ പറഞ്ഞു.

കോവിഡ് വൈറസ് ബാധയേറ്റവർക്ക് ചികിത്സ നൽകാൻ സൗകര്യമുള്ള ആശുപത്രികളുടെ പേരുവിവരങ്ങൾ കേന്ദ്ര സർക്കാർ പ്രസിദ്ധീകരിക്കണമെന്ന് സോണിയ ആവശ്യപ്പെട്ടു. ആശുപത്രികളിലെ കിടക്കകളുടെ എണ്ണം, ക്വാറന്‍റൈൽ, പരിശോധനാ സൗകര്യങ്ങൾ എന്നിവയും പ്രസിദ്ധീകരിക്കണം. പൊതുജനങ്ങൾക്ക് വേഗത്തിൽ ചികിത്സ തേടാൻ ഈ വിവരങ്ങൾ സഹായിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി.

ജനങ്ങൾക്ക് ഭക്ഷണവും മരുന്നും താമസവും ഉറപ്പാക്കണം. വൈറസിന് രാഷ്ട്രീയ പ്രത്യയശാസ്‌ത്രം, മതം, ജാതി, പ്രായം, ലിംഗം എന്നിങ്ങനെ വ്യത്യാസമില്ല. ഈ വെല്ലുവിളിയുടെ തീവ്രത എത്രമാത്രമാണ് എന്നത് ഭയപ്പെടുത്തുന്നു. എന്നാൽ, ഈ പ്രതിസന്ധി എല്ലാവരും മറികടക്കുമെന്നും സോണിയ പ്രത്യാശ പ്രകടിപ്പിച്ചു.

Tags:    
News Summary - Covid -19: Congress Want Common Minimum Relief Programme -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.