അലിഗഡ് ജയിലിലെ തടവുകാർക്ക് എട്ടാഴ്ചത്തെ പരോൾ

അലിഗഡ് (യു.പി): കോവിഡ് വൈറസ് വ്യാപനത്തിന്‍റെ സാഹചര്യത്തിൽ അലിഗഡ് ജയിലിലെ തടവുകാർക്ക് പരോൾ. 28 തടവുകാർക്കാണ് എട്ടാഴ്ചത്തെ ഇടക്കാല പരോൾ അനുവദിച്ചത്. ആരോഗ്യ മുൻകരുതൽ സ്വീകരിക്കുന്നതിന്‍റെ ഭാഗമായാണ് ജയിൽ അധികൃതരുടെ നടപടി.

പരോൾ നൽകുക വഴി തടവുകാരുടെ ബാഹുല്യം കുറക്കാൻ സാധിക്കുമെന്ന് ജയിൽ സൂപ്രണ്ടന്‍റ് അലോക് സിങ് പറഞ്ഞു.

സംസ്ഥാനത്തെ 71 ജയിലുകളിൽ കഴിയുന്ന 11,000 തടവുകാർക്ക് പരോൾ അനുവദിക്കാൻ ഉത്തർപ്രദേശ് സർക്കാർ ശനിയാഴ്ച ഉത്തരവിട്ടിരുന്നു. ഏഴു വർഷത്തിൽ താഴെ തടവുശിക്ഷ ലഭിച്ചവരെയാണ് പരോളിനായി പരിഗണിക്കുന്നത്.

Tags:    
News Summary - COVID 19: Aligarh Jail releases prisoners on parole -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.