ചൈനയിൽ നിന്ന്​ 6,50000 കോവിഡ്​ പരിശോധനാ കിറ്റുകൾ ഇന്ന്​ ഇന്ത്യയിലെത്തും

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് വ്യാപനം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി ചൈനയിൽ നിന്നും 6,50000 കോവിഡ്​ പരിശേ ാധനാ കിറ്റുകൾ ഇറക്കുമതി ചെയ്യുന്നു. ചൈനയിൽ നിന്നും 550,000 ആൻറിബോഡി ടെസ്റ്റിംഗ് കിറ്റുകളും 100,000 ആർ‌.എൻ‌.എ എക്സ്ട്രാക ്ഷൻ കിറ്റുകളും വ്യാഴാഴ്ച രാവിലെ ഇന്ത്യയിലേക്ക് അയച്ചതായാണ്​ റിപ്പോർട്ട്​.

മെഡിക്കൽ സപ്ലൈകൾക്കും സുരക്ഷ ഉപകരണങ്ങൾക്കുമായി ചൈനീസ് സ്ഥാപനങ്ങൾക്ക്​ ഇന്ത്യ നൽകിയ ഓർഡറി​​െൻറ ഭാഗമായാണ്​ കോവിഡ്​ ടെസ്​റ്റ്​ കിറ്റുകളും ഇന്നെത്തുക. വിദേശകാര്യ മന്ത്രാലയത്തി​​െൻറ ശ്രമങ്ങളുടെ ഭാഗമായാണ്​ ചൈനയിൽ നിന്നും മെഡിക്കൽ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യാൻ ധാരണയിലെത്തിയത്​. ഗ്വാങ്‌ഷ്വേ വോണ്ട്ഫോയിൽ നിന്നും 300,000 റാപ്പിഡ്​ ആൻറിബോഡി ടെസ്റ്റിംഗ് കിറ്റുകളും സുഹായ് ലിവ്‌സോണിൽ നിന്ന് 250,000 കിറ്റും ഷെൻ‌ഷെനിൽ നിന്ന് 100,000 ആർ.എൻ.എ എക്സ്ട്രാക്ഷൻ കിറ്റുകളുമാണ്​ ബുധനാഴ്ച രാത്രി വിമാനത്തിൽ കയറ്റിയത്​​. ഇത്​ ഇന്ന്​ ഇന്ത്യയിലെത്തുമെന്ന്​ മന്ത്രാലയം അധികൃതർ അറിയിച്ചു.

ബെയ്​ജിങ്ങിലെ ഇന്ത്യൻ എംബസിയും ഗ്വാങ്‌ഷ്വേയിലെ കോൺസുലേറ്റും മെഡിക്കൽ ഉപകരണങ്ങൾ അയക്കുന്നതിൽ പങ്ക് വഹിച്ചിട്ടുണ്ട്​. കോവിഡ് -19 അനുബന്ധ മെഡിക്കൽ ഉപകരണങ്ങൾ ഇന്ത്യ ഇറക്കുമതി ചെയ്യുന്നത് സുഗമമാക്കുന്നതും മരുന്ന് ഉൽപാദന വിതരണ ശൃംഖല തുറന്നിടുന്നതും ചൈനയുമായുള്ള ഉഭയകക്ഷി ബന്ധം ഊഷ്​മളമാക്കുമെന്ന്​ ചൈനയിലെ ഇന്ത്യൻ അംബാസിഡർ വിക്രം മിശ്ര അഭിപ്രായപ്പെട്ടിരുന്നു.

ഗൗണുകൾ, കയ്യുറകൾ, മാസ്കുകൾ, ഗോഗിളുകൾ എന്നിവ അടങ്ങിയ 15 ദശലക്ഷം പേഴ്‌സണൽ പ്രൊട്ടക്റ്റീവ് ഉപകരണ (പി.പി.ഇ) കിറ്റുകളും 1.5 ദശലക്ഷം ദ്രുത പരിശോധന കിറ്റുകളും വാങ്ങുന്നതിന്​ ഇന്ത്യ ചൈനീസ് കമ്പനികൾക്ക് കരാർ നൽകിയിട്ടുണ്ട്.

ചൈനീസ് കമ്പനികളിൽ നിന്ന് മെഡിക്കൽ സുരക്ഷാ കവചങ്ങൾ, വ​െൻറിലേറ്ററുകൾ, പരിശോധനാ കിറ്റുകൾ എന്നിങ്ങനെ ഗുണനിലവാരമുള്ള മെഡിക്കൽ ഉപകരണങ്ങളുടെ കയറ്റുമതി വേഗത്തിലാക്കാൻ ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - Covid-19: 6,50,000 kits dispatched from China for India - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.