അഹ്മദാബാദ്: വഖഫ് സ്വത്തുക്കള്‍ വില്‍ക്കാന്‍ അനുമതി നല്‍കിയ നടപടി ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹരജി പരിഗണിച്ച ഗുജറാത്ത് ഹൈകോടതി സംസ്ഥാന സര്‍ക്കാറിനും സംസ്ഥാന വഖഫ് ബോര്‍ഡിനും കേന്ദ്ര വഖഫ് കൗണ്‍സിലിനും നോട്ടീസ് അയച്ചു. സംസ്ഥാന വഖഫ് ബോര്‍ഡിന്‍െറ കാലാവധി മാസങ്ങള്‍ക്കുമുമ്പേ അവസാനിച്ചെന്നും നിലവിലെ ഭാരവാഹികളെയും അംഗങ്ങളെയും പിരിച്ചുവിട്ട് പുതിയ ബോര്‍ഡ് രൂപവത്കരിക്കാന്‍ കോടതി ഉത്തരവ് പുറപ്പെടുവിക്കണമെന്നും ആവശ്യപ്പെടുന്ന മറ്റൊരു ഹരജിയിലും മൂന്നു കക്ഷികള്‍ക്കും കോടതി നോട്ടീസ് നല്‍കി. സേവ് വഖഫ് പ്രോപര്‍ട്ടീസ് എന്ന സംഘടനയാണ് രണ്ടു ഹരജികളും നല്‍കിയത്.
വഖഫ് സ്വത്തുക്കള്‍ വില്‍ക്കാനും കൈമാറാനും പണയപ്പെടുത്താനും വഖഫ് നിയമത്തില്‍ വിലക്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഹരജിക്കാര്‍, 26 വസ്തുക്കള്‍ വില്‍ക്കാന്‍ സംസ്ഥാന വഖഫ് ബോര്‍ഡ് അനുമതി നല്‍കിയതായും ചൂണ്ടിക്കാട്ടി. അനുമതി റദ്ദാക്കി വിഷയം സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണത്തിന് ഉത്തരവിടണമെന്നാണ് ഹരജിക്കാരുടെ ആവശ്യം. വഖഫ് ബോര്‍ഡിന്‍െറ നിയമപരമായ കാലാവധിയായ അഞ്ചുവര്‍ഷം കഴിഞ്ഞ ഫെബ്രുവരി 21ന് പൂര്‍ത്തിയായെന്നും ബോര്‍ഡ് പിരിച്ചുവിട്ട് പുതിയ പാനലിനെ നിയമിച്ച് വിജ്ഞാപനം പുറപ്പെടുവിക്കണമെന്നുമാണ് രണ്ടാമത്തെ ഹരജിയിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.