ന്യൂഡൽഹി: പ്രായമേറിയവർ ലൈംഗികകുറ്റകൃത്യങ്ങൾ നടത്തിയാൽ പ്രായം പരിഗണിച്ച് തടവുശിക്ഷയിൽ ഇളവു നൽകാനാവില്ലെന്ന് ഡൽഹി കോടതി. അയൽപക്കത്തെ ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത 61കാരെൻറ കേസ് പരിഗണിക്കെവയാണ് കോടതിയുടെ നിർണായക നിരീക്ഷണം. പ്രതീകാത്മകമായി മാത്രം നൽകുന്ന കുറഞ്ഞ ശിക്ഷയായ, കോടതി ആരംഭിക്കുന്നതുവരെയോ അല്ലെങ്കിൽ ഒരുദിനത്തിെൻറ അന്ത്യം വരെയോ ഉള്ള തടവുശിക്ഷ ഇത്തരം കേസിൽ ഉൾപ്പെട്ടവർക്ക് മതിയാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ശിക്ഷയിൽ ഇളവുനൽകുന്നതിൽ പ്രായം ഒരു ഘടകമാണെന്ന കാര്യത്തിൽ സംശയമില്ല. പേക്ഷ, ചെറിയ കുട്ടിയോടുകാണിച്ച ക്രൂരത കണക്കിലെടുക്കുേമ്പാൾ കുറഞ്ഞശിക്ഷ പര്യാപ്തമല്ലെന്നും അഡീഷനൽ സെഷൻസ് ജഡ്ജ് പവൻകുമാർ ജെയ്ൻ പറഞ്ഞു.
കുട്ടിയുടെ അമ്മയുടെ സാക്ഷിമൊഴി കണക്കിലെടുത്ത് അനിൽ പ്രകാശ് എന്നയാളുടെ ശിക്ഷ കോടതി ശരിവെച്ചു. എന്നാൽ, ഏഴുവർഷമായി വിചാരണനടപടികൾ നേരിടുന്നത് പരിഗണിച്ച് രണ്ടുവർഷത്തെ കഠിന തടവ് ആറുമാസമാക്കി കുറച്ചുകൊടുത്തു. ഇരയുടെ കുടുംബത്തിന് 30,000 രൂപ നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.