ന്യൂഡൽഹി: വ്യാജ ഡിഗ്രി വിവാദത്തിൽ മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ സമൻസ് അയക്കാൻ കോടതി വിസമ്മതിച്ചു. ഡൽഹി പട്യാല ഹൗസ് കോടതിയാണ് ഇത് സംബന്ധിച്ച ഹരജി തള്ളിയത്.
2004ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് സമൃതി ഇറാനി നൽകിയ വിദ്യാഭ്യാസ യോഗ്യതയിലെ ഡിഗ്രി ബിരുദ സർട്ടിഫിക്കറ്റ് വ്യാജമായിരുന്നെന്നായിരുന്നു കേസ്.
1966ൽ ഡൽഹി യൂനിവേഴ്സിറ്റിയിൽ നിന്നും ബി.എ പൂർത്തിയാക്കിയെന്നായിരുന്നു തെരഞ്ഞെടുപ്പ് കമീഷന് മുമ്പാകെ സ്മൃതി നൽകിയ സത്യവാങ്മൂലം. എന്നാൽ മുൻ മന്ത്രിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് തങ്ങൾക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് ഡൽഹി യൂനിവേഴ്സിറ്റി അറിയിച്ചത്.
വെവ്വേറെ തെരഞ്ഞെടുപ്പുകളിൽ സ്മൃതി നൽകിയ വിദ്യാഭ്യാസ യോഗ്യതകളിൽ വൈരുധ്യമുള്ളതായി വാദിച്ച് കഴിഞ്ഞ ജൂണിൽ ഫ്രീലാൻസ് എഴുത്തുകാരിയാണ് സ്മൃതിക്കെതിരെ കോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.