Posted On
date_range Updated On
date_range കള്ളപ്പണം: വിഘടനവാദി നേതാക്കൾക്കെതിരെ കുറ്റം ചുമത്തി
ന്യൂഡല്‍ഹി: എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ പിടിയിലായ കശ്മീരിലെ വിഘടനവാദി നേതാവ് ഷബീര്‍ ഷാ, ഹവാല പണമിടപാടുകാരൻ മുഹമ്മദ് അസ്ലം വാനി എന്നിവർക്കെതിരെ ഡൽഹി കോടതി കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കുറ്റങ്ങൾ ചുമത്തി. അഡീഷനൽ സെഷൻസ് ജഡ്ജി സിദ്ധാർഥ് ശർമയാണ് ഇരുവരെയും കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഭീകരപ്രവർത്തനത്തിന് സാമ്പത്തികസഹായം നൽകുന്നുവെന്ന് ആരോപിച്ച് 2005ലാണ് ഇരുവർക്കുമെതിരെ എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കേസെടുത്തത്.
പാക് സ്വദേശിയായ ഹാഫിസ് സഇൗദുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാണിച്ച് കഴിഞ്ഞ സെപ്റ്റംബർ 23ന് ഷാക്കെതിരെ കോടതിയിൽ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.