ന്യൂഡൽഹി: 2020 ലെ ഡൽഹി കലാപത്തെക്കുറിച്ച് അന്വേഷിക്കുന്നതിൽ പൊലീസ് കാണിക്കുന്ന ഉദാസീനതക്കെതിരെ ഡൽഹി കോടതി. സംഭവത്തെക്കുറിച്ച് കാര്യക്ഷമമായ അന്വേഷണം എത്രയുംവേഗം നടത്തണമെന്ന് ഡൽഹി ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് അരുൺ കുമാർ ഗാർഗ് പൊലീസ് കമീഷണർക്ക് നിർദേശം നൽകി.
സംഭവത്തിൽ അറസ്റ്റിലായ ദിനേശ് യാദവിനെതിരായ കേസിെൻറ വിചാരണയിലാണ് കോടതി രൂക്ഷമായി പ്രതികരിച്ചത്. കേസിൽ മൂന്നാഴ്ചക്കുള്ളിൽ അനുബന്ധ കുറ്റപത്രം സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.
ഒരു വർഷമായി ദിനേശ് യാദവ് ജയിലിൽ കഴിയുകയാണ്. പൊലീസിെൻറ അലംഭാവം കാരണം അന്വേഷണം എവിടെയുമെത്താതെ കിടക്കുകയാണെന്നും ഇങ്ങനെ മുന്നോട്ടുപോകാനാവില്ലെന്നും കോടതി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.