വരവര റാവുവിന് ശസ്ത്രക്രിയക്ക് ഹൈദരാബാദിൽ പോകാൻ കോടതി അനുമതിയില്ല

മുംബൈ: തിമിര ശസ്ത്രക്രിയക്കായി മൂന്നു മാസത്തേക്ക് ജന്മനാടായ ഹൈദരാബാദിൽ പോകാൻ അനുവദിക്കണമെന്നാവശ്യപ്പട്ട് ഭീമ കൊറേഗാവ് കേസിലെ പ്രതി തെലുഗു കവി വരവരറാവു നൽകിയ ഹരജി എൻ.ഐ.എ കോടതി തള്ളി. മാസം മുമ്പാണ് 82 കാരനായ വരവരറാവുവിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.

വിചാരണ കോടതിയുടെ അനുമതിയില്ലാതെ മുംബൈ നഗരം വിടാൻ പാടില്ലെന്നാണ് ജാമ്യ വ്യവസ്ഥ. ഇതേ തുടർന്നാണ് ശസ്ത്രക്രിയക്കും തുടർചികിത്സക്കും ഹൈദരബാദിൽ പോകാൻ വരവരറാവു അനുമതി തേടിയത്.

ഇതിനിടയിൽ കേസിലെ മറ്റൊരു പ്രതി മഹേഷ് റാവുത്തിന് മതിയായ ചികിത്സ നൽകാൻ കോടതി ജയിൽ അധികൃതർക്ക് നിർദേശം നൽകി. ആവശ്യമെങ്കിൽ സർക്കാർ മെഡിക്കൽ കോളജിൽ ചികിത്സ നൽകാനും കോടതി നിർദേശിച്ചു.

Tags:    
News Summary - Court does not allow Varavara Rao to go to Hyderabad for surgery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.