ന്യൂഡൽഹി: രാജ്യത്തെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിെൻറ ജന്മവാർഷികദിനത്തിൽ ആദരമർപ്പിച്ച് രാജ്യം. പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിെൻറ ജന്മവാർഷികത്തിൽ അദ്ദേഹത്തിന് ആദരമർപ്പിക്കുന്നു എന്ന ഒറ്റവരി ആശംസയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചത്. ആധുനിക ഇന്ത്യയുടെ അടിത്തറ പാകിയ ആളാണ് നെഹ്റുവെന്ന് അനുസ്മരണക്കുറിപ്പിൽ കോൺഗ്രസ് അഭിപ്രായപ്പെട്ടു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ന്യൂഡൽഹിയിലെ നെഹ്റു സമാധിയായ ശാന്തിവനത്തിലെത്തി പൂക്കൾ അർപ്പിച്ചു. സമാധാനത്തിെൻറ ഒരു തലമുറയാണ് വേണ്ടത് എന്ന, നെഹ്റുവിെൻറ വാചകം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, സത്യവും സഹവർത്തിത്വവും സമാധാനവും വിലമതിച്ച നേതാവായിരുന്നു നെഹ്റുവെന്ന് അഭിപ്രാപ്പെട്ടു.
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയെ അനുസ്മരിച്ച കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, കർഷകരും പട്ടാളക്കാരും തൊഴിലാളികളും രാജ്യത്തിനേകിയ സംഭാവനകളും എടുത്തുപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.