സിംഘു അതിർത്തിയിൽ ഏറ്റുമുട്ടൽ; കർഷകരുടെ ടെന്‍റ്​ പൊളിച്ചു

ന്യൂഡൽഹി: കർഷക പ്രക്ഷോഭം നടക്കുന്ന ഡൽഹിയിലെ സിംഘു അതിർത്തിയിൽ കർഷകരും ഒരു വിഭാഗം ആളുകളും തമ്മിൽ ഏറ്റുമുട്ടൽ. കർഷക സമരം അവസാനിപ്പിക്കണമെന്ന്​ ആവശ്യപ്പെട്ട്​ ഒരു വിഭാഗം ആളുകൾ സംഘടിച്ച്​ പ്രക്ഷോഭകേന്ദ്രത്തിലേക്ക്​ എത്തുകയായിരുന്നു.

പ്രതിഷേധക്കാർ കർഷകരുടെ ടെന്‍റ്​ പൊളിച്ചുനീക്കി. കർഷകർ​ക്ക്​ നേരെ പ്രതിഷേധക്കാർ ​കല്ലെറിയുകയും ചെയ്​തു. സമരം ചെയ്യുന്നത്​ കർഷക​രല്ല, തീവ്രവാദികളാണെന്നാണ്​ പ്രതിഷേധക്കാരുടെ വാദം.​ അക്രമത്തിന്​ പിന്നിൽ പ്രദേശവാസികളല്ലെന്നും ആർ.എസ്​.എസാണെന്നും കർഷക സംഘടനകൾ പറഞ്ഞു.

ഏറ്റുമുട്ടൽ കനത്തതോടെ പൊലീസ്​ സ്​ഥലത്ത്​ ലാത്തിവീശി. കണ്ണീർ വാതകവും പ്രയോഗിച്ചു. 

പ്രദേശവാസികളാണെന്ന്​ പറഞ്ഞാണ്​ ഒരു വിഭാഗം സമരകേന്ദ്രത്തിലേക്ക്​ എത്തിയത്​. പിന്നീട്​ കർഷക​ർക്കെതി​രായി മുദ്രാവാക്യം വിളിക്കുകയായിരുന്നു. സ്​ഥലത്ത്​ വൻ പൊലീസ്​ സന്നാഹം ക്യാമ്പ്​ ചെയ്യുന്നുണ്ട്​. സിംഘു അതിർത്തിയിലെ സംഘർഷം റിപ്പോർട്ട്​ ചെയ്യുന്നതിൽ മാധ്യമപ്രവർത്തകർക്ക്​ പൊലീസ്​ വിലക്ക്​ ഏർപ്പെടുത്തുകയും ചെയ്​തു. ദൃശ്യങ്ങൾ പകർത്തുന്നത്​ പൊലീസ്​ തടഞ്ഞു. 


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.