ഉപയോക്താക്കൾക്ക് നൽകിയ വാഗ്ദാനം പാലിക്കാനായില്ല; മാപ്പപേക്ഷിച്ച് ഇൻഡിഗോ സി.ഇ.ഒ

ന്യൂഡൽഹി: വിമാനസർവീസുകൾ കൂട്ടത്തോടെ റദ്ദാക്കേണ്ടി വന്നതിൽ പ്രതികരിച്ച് ഇൻഡിഗോ സി.ഇ.ഒ. ജീവനക്കാർക്ക് അയച്ച കത്തിലാണ് ഇൻഡിഗോ സി.ഇ.ഒ പീറ്റർ എൽബേസിന്റെ പ്രതികരണം. കഴിഞ്ഞ കുറേ ദിവസങ്ങളായി ഇൻഡിഗോ ഉപയോക്താക്കളും ജീവനക്കാരും ബുദ്ധിമുട്ടുകയാണ്. ഏകദേശം 3,80,000 പേരാണ് ഇൻഡിഗോയുടെ സേവനങ്ങൾ പ്രതിദിനം ഉപയോഗിക്കുന്നത്. അവർക്ക് നല്ല അനുഭവം നൽകണമെന്നാണ് ഇൻഡിഗോയുടെ ആഗ്രഹം. എന്നാൽ, ഇത് ചെയ്യുന്നതിൽ കമ്പനി പരാജയപ്പെട്ടുവെന്നും അതിന് ക്ഷമ ചോദിക്കുകയാണെന്നും ഇൻഡിഗോ സി.ഇ.ഒ ജീവനക്കാർക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ഇൻഡിഗോയിൽ പ്രതിസന്ധി; റദ്ദായത് 200ഓളം വിമാനസർവീസുകൾ, അന്വേഷണവുമായി ഡി.ജി.സി.എ

ന്യൂഡൽഹി: ഇൻഡിഗോയിൽ വിമാന സർവീസുകളിൽ കൂട്ടറദ്ദാക്കൽ തുടരുന്നതിനിടെ, അന്വേഷണം പ്രഖ്യാപിച്ച് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ). എയർലൈനിനോട് വിശദാംശങ്ങൾ ആരാഞ്ഞ ഡി.ജി.സി.എ പ്രതിസന്ധി ഒഴിവാക്കാൻ അടിയന്തിര പദ്ധതി തയ്യാറാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

‘ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നിലവിലെ സാഹചര്യങ്ങൾ പരിശോധിച്ചുവരികയാണ്. വിമാനക്കമ്പനിയുമായി ചേർന്ന് പ്രതിസന്ധിക്ക് പരിഹാരം കാണാനാണ് ശ്രമം. ഇൻഡിഗോ അധികൃതരോട് നിന്ന് വിശദാംശങ്ങൾ കൈമാറാനും പ്രതിസന്ധി ഒഴിവാക്കാൻ അടിയന്തിര പദ്ധതി സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്’ ഡി.ജി.സി.എ വ്യക്തമാക്കി. വ്യാഴാഴ്ച 300ഓളം സർവീസുകൾ ഇൻഡിഗോ റദ്ദാക്കിയിരുന്നു. ബുധനാഴ്ച 200 സർവീസുകളും റദ്ദാക്കിയിരുന്നു.

Tags:    
News Summary - "Couldn't Live Up To Promise To Customers": IndiGo CEO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.