ഭവന കുംഭകോണം: മഹാരാഷ്ട്രയില്‍ കോര്‍പറേറ്റര്‍മാര്‍ക്ക് 89 കോടി പിഴ

മുംബൈ: 19 വര്‍ഷം മുമ്പ് നടന്ന ഭവന കുംഭകോണ കേസില്‍ ജല്‍ഗാവ് മുനിസിപ്പല്‍ കോര്‍പറേഷനിലെ കോര്‍പറേറ്റര്‍മാര്‍ക്ക് 89.6 കോടി രൂപ പിഴ. 
ദരിദ്രര്‍ക്ക് 11,400 വീടുകളുണ്ടാക്കാനെന്ന പേരില്‍ 46 കോടി രൂപ തട്ടിയ കേസില്‍ ബോംബെ ഹൈകോടതിയുടെ ഒൗറംഗാബാദ് ബെഞ്ചിന്‍െറതാണ് വിധി. കുംഭകോണം നടന്ന 1997ല്‍ കോര്‍പറേഷനിലുണ്ടായിരുന്ന അധ്യക്ഷനടക്കം 56 അംഗങ്ങളും 1.60 കോടി രൂപ വീതം പിഴയടക്കണം. ശിവസേന നേതാവും മുന്‍ മന്ത്രിയുമായ സുരേഷ് ജെയിനായിരുന്നു കോര്‍പറേഷന്‍ അധ്യക്ഷന്‍. പണം ജെയിനുമായി ബന്ധമുള്ള ബില്‍ഡറുടെ കമ്പനി വഴി മറിച്ചെന്നാണ് കേസ്. അന്നത്തെ മുഴുവന്‍ അംഗങ്ങള്‍ക്കും ഇതില്‍ പങ്കുണ്ടെന്നും കോടതി കണ്ടത്തെി. ഇടക്ക് എന്‍.സി.പിയില്‍ ചേരുകയും മഹാരാഷ്ട്ര മന്ത്രിയാവുകയും ചെയ്ത സുരേഷ് ജെയിന്‍, അന്ന് കോര്‍പറേഷനിലെ മുതിര്‍ന്ന അംഗവും കഴിഞ്ഞ കോണ്‍ഗ്രസ്-എന്‍.സി.പി മന്ത്രിസഭയില്‍ മന്ത്രിയുമായിരുന്ന ഗുലാബ്റാവു ദേവ്ക്കര്‍ എന്നിവര്‍ ഈ കേസില്‍ അറസ്റ്റിലായിരുന്നു. അഞ്ചുവര്‍ഷം ജയിലിലായിരുന്ന മുഖ്യപ്രതി ജെയിനിന് ആരോഗ്യ കാരണത്താല്‍ അടുത്തിടെയാണ് ജാമ്യം ലഭിച്ചത്. 
 

Tags:    
News Summary - corruption

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.